Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaമാസപ്പടി കേസ് സുപ്രീംകോടതിയിലേക്ക്; ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ അപ്പീൽ നൽകിയാൽ വാദം...

മാസപ്പടി കേസ് സുപ്രീംകോടതിയിലേക്ക്; ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ അപ്പീൽ നൽകിയാൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് തടസ ഹർജി | CMRL Exalogic Supreme Court Caveat Petition

🎙️ Latest Podcast

ന്യൂഡൽഹി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി സാമ്പത്തിക ഇടപാട് കേസ് സുപ്രീംകോടതിയിലേക്ക് (CMRL Exalogic Supreme Court Caveat Petition). മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാൻ ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്യപ്പെട്ടു. ഹൈക്കോടതിയിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ പൊതുപ്രവർത്തകൻ എം.ആർ. അജയനാണ് പരമോന്നത കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനി സുപ്രീംകോടതിയിൽ അപ്പീൽ പോയാൽ, വിഷയം ഏകപക്ഷീയമായി കേൾക്കരുതെന്നും തന്റെ ഭാഗം കൂടി കേട്ടതിന് ശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്നുമാണ് തടസ ഹർജിയിലെ പ്രധാന ആവശ്യം.

അതേസമയം, ഹൈക്കോടതിയുടെ ഗ്രീൻ സിഗ്നൽ ലഭിച്ചതോടെ സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളിലെ അനുബന്ധ തെളിവ് ശേഖരണത്തിലേക്ക് ഇഡി നീക്കം ശക്തമാക്കിയിരിക്കുകയാണ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) സമർപ്പിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക രേഖകളും ഇഡി സംഘം ഇഴകീറി പരിശോധിക്കും. കഴിഞ്ഞ ദിവസങ്ങളിലെ റെയ്ഡിന് പിന്നാലെ മരവിപ്പിച്ച അക്കൗണ്ടുകളിലെ 18 കോടിയോളം രൂപ കണ്ടുകെട്ടാനുള്ള നടപടികൾക്കായി അഡ്ജൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് ഇഡി ഉടൻ റിപ്പോർട്ട്‌ നൽകും. പരമാവധി ഡിജിറ്റൽ-ബാങ്ക് തെളിവുകൾ ശേഖരിച്ച ശേഷം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാനാണ് ഇഡി ഡയറക്ടർ രാഹുൽ നവീന്റെ നിർദ്ദേശം. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ ഐടി സേവനങ്ങളുടെ പേരിൽ 2 കോടി 78 ലക്ഷം രൂപ വീണയുടെ കമ്പനിയായ എക്സാലോജിക്കിന് ലഭിച്ചുവെന്നും, എന്നാൽ ഇതിന് പകരമായി യാതൊരു സേവനവും നൽകിയിട്ടില്ലെന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.

Summary: In a significant development in the CMRL-Exalogic monthly pay-off case, a caveat petition has been moved in the Supreme Court by M. R. Ajayan, who had previously demanded a CBI probe in the High Court. The petition requests the apex court to hear his arguments before passing any orders if CMRL appeals against the High Court’s recent verdict allowing the Enforcement Directorate (ED) to continue its investigation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.