Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: CPM നേതാക്കൾ വിചാരണ നേരിടണമെന്ന് PMLA...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: CPM നേതാക്കൾ വിചാരണ നേരിടണമെന്ന് PMLA കോടതി, 28 പ്രതികൾക്ക് നോട്ടീസയച്ചു | Karuvannur Bank scam

🎙️ Latest Podcast

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഉന്നത സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പി.എം.എൽ.എ കോടതി. എം.എൽ.എ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എം.പി, തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള നേതാക്കൾ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. തട്ടിപ്പ് കേസിന്റെ ഗൗരവവും നേതാക്കളുടെ പങ്കാളിത്തവും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.(Karuvannur Bank scam, CPM Leaders To Face Trial)

28 പ്രതികൾക്ക് കോടതി നോട്ടീസയച്ചു. കേസിൽ രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽ കുമാറിന്റെ ഭാര്യ ജിത ഭാസ്കർ, മൂന്നാം പ്രതിയുടെ ഭാര്യ ശ്രീലത എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ ഒന്നാം പ്രതിയായ ടി.ആർ. സുനിൽ കുമാർ സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു. സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പാണ് കരുവന്നൂരിലേത്.

Story Summary

The PMLA court has ruled that prominent CPM leaders, including MLA A.C. Moideen, MP K. Radhakrishnan, and district secretary M.M. Varghese, must face trial in the Karuvannur Cooperative Bank fraud case due to prima facie evidence against them. Meanwhile, the Supreme Court has granted bail to two accused, Jitha Bhaskar and Sreelatha, in connection with the massive financial scam. The case, initially pegged at 108 crores, involves 31 accused and is currently under investigation by the Crime Branch.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.