HomeWorld24 ലക്ഷം കോടി ഡോളറിന്റെ ആസ്തി വിട്ടില്ലെങ്കിൽ യുദ്ധം ഇന്ത്യൻ...

24 ലക്ഷം കോടി ഡോളറിന്റെ ആസ്തി വിട്ടില്ലെങ്കിൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും പടരും; ട്രംപിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത ഉപദേശകൻ | Mohsen Rezaei Iran US Peace Talks Deadlock

ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പൂർണ്ണമായും സ്തംഭനാവസ്ഥയിലാണെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിരിക്കുന്ന 24 ബില്യൺ യുഎസ് ഡോളറിന്റെ ഇറാന്റെ ആസ്തികൾ വിട്ടുകൊടുക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം തയ്യാറാകണമെന്നും ഇറാന്റെ പരമോന്നത സൈനിക ഉപദേശകൻ മോഹ്സൻ റെസായീ (Mohsen Rezaei Iran US Peace Talks Deadlock). ചർച്ചകളിൽ പുരോഗതിയുണ്ടാകാൻ ട്രംപിന് മുന്നിലുള്ള ഏറ്റവും വലിയ വിശ്വാസ്യത പരിശോധനയാണിതെന്നും, ഇറാന്റെ സ്വന്തം പണം തിരികെ നൽകി ഈ ചലഞ്ച് ജയിക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണെന്നും സിഎൻഎന്നിന് ൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇടക്കാല കരാർ ഒപ്പിട്ടാലുടൻ 12 ബില്യൺ ഡോളറും, പിന്നീടുള്ള ഘട്ടത്തിൽ ബാക്കി 12 ബില്യൺ ഡോളറും വിട്ടുനൽകണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാൽ പണം കൈമാറുന്നത് ഇറാന് മേലുള്ള തങ്ങളുടെ സമ്മർദ്ദ തന്ത്രം ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് വാഷിംഗ്ടൺ. അമേരിക്ക വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയാൽ അത് കേവലം പേർഷ്യൻ ഗൾഫിൽ മാത്രം ഒതുങ്ങില്ലെന്നും ഹോർമുസ് കടലിടുക്കിൽ നിന്നും ഇന്ത്യൻ മഹാസമുദ്രം, ബാബ് അൽ-മന്ദാബ്, ചെങ്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവടങ്ങളിലേക്ക് വ്യാപിപ്പിച്ച് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും മുൻ റെവല്യൂഷനറി ഗാർഡ് കമാൻഡർ കൂടിയായ റെസായീ മുന്നറിയിപ്പ് നൽകി.

നിലവിൽ യുദ്ധത്തിനുള്ള സാധ്യത കുറവാണെങ്കിലും അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഏത് നീക്കവും കനത്ത പ്രത്യാഘാതം ഉണ്ടാക്കും. അടുത്തിടെ ഇസ്രായേൽ ആക്രമണത്തിൽ മുൻ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ചുമതലയേറ്റ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖൊമേനിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളി. ഹോർമുസ് കടലിടുക്കിന്റെ പരമാധികാരം ഒമാനും ഇറാനുമാണെന്നും, കപ്പൽ ഗതാഗതത്തിന്റെ പരിപാലനത്തിനായി പ്രത്യേക മെയിന്റനൻസ് ഫീസ് ഈടാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും റെസായീ കൂട്ടിച്ചേർത്തു.

Summary: A potential peace agreement between Washington and Tehran is deadlocked over Iran’s demand for the Trump administration to release $24 billion in frozen assets, senior military adviser Mohsen Rezaei stated in an exclusive CNN interview. Rezaei framed the phased release of these funds—$12 billion immediately upon signing an interim deal and the rest later—as a critical trust test for the US.

Clickable Info Box

Latest updates

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; പ്രതിസന്ധി തീർക്കാൻ നാളെ...

തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നും പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണത്തിന് (Kerala electricity crisis kseb load shedding today) സാധ്യത....

ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ‘വാറന്റി’ ചതിക്കുഴിയാകാതിരിക്കാൻ; ഗോദ്റെജ് വിദഗ്ദ്ധൻ നൽകുന്ന...

കൊച്ചി: നമ്മൾ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ (Home appliances comprehensive warranty) യഥാർത്ഥ മൂല്യം അത് വാങ്ങുന്ന നിമിഷത്തിൽ മാത്രമല്ല, ഭാവിയിൽ നമ്മുടെ ദൈനംദിന ജീവിതത്തിന് അത് എത്രത്തോളം തടസ്സമില്ലാത്ത സൗകര്യം നൽകുന്നു എന്നതിനെക്കൂടി...

50 നിലകൾ, 190 മീറ്റർ ഉയരം; സംസ്ഥാനത്തെ ഏറ്റവും...

തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയഭാഗത്ത് വൻ നിക്ഷേപത്തോടെയുള്ള അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് (Joyalukkas gold tower thrissur project launch). ജോയ്ആലുക്കാസിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ...

ആഭ്യന്തര സീസണിന് മുന്നോടിയായി കേരള ടീം കശ്മീരിലേക്ക്; വിഷ്ണു...

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള നിർണ്ണായക ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സീനിയർ പുരുഷ ടീം ജമ്മു & കശ്മീരിലേക്ക് തിരിക്കുന്നു (Kerala cricket association). ശ്രീനഗറിൽ...

പൊന്നാനി മണ്ഡലം എം.പി ഫണ്ട് വിനിയോഗം: അവലോകന യോഗം...

റിപ്പോർട്ട്: അൻവർ ഷരിഫ്  മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എം.പി ഡോ. അബ്ദുസ്സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകന യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ...