ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ‘കോക്റോച്ച് ജനതാ പാർട്ടി’ (CJP) ഇന്ന് ഡൽഹിയിൽ ആദ്യഘട്ട പരസ്യ പ്രതിഷേധത്തിന് തുടക്കം കുറിക്കുന്നു. പാർട്ടി സ്ഥാപകനായ അഭിജിത് ദീപ്കെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാനായി ഇന്ന് രാവിലെ ഡൽഹിയിലെത്തും.(Cockroach Janta Party Protest Against Dharmendra Pradhan)
വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള അനുമതി തേടാനാണ് അഭിജിത് ദീപ്കെയുടെ തീരുമാനം. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾ മുൻനിർത്തി അധികൃതർ പ്രതിഷേധത്തിന് അനുമതി നൽകാൻ സാധ്യതയില്ലെന്നാണ് സൂചന.
പ്രതിഷേധം മുന്നിൽക്കണ്ട് ഡൽഹിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. അതേസമയം, തങ്ങൾ സമാധാനപരമായി മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് സിജെപി നേതൃത്വം ആവർത്തിക്കുന്നു. എന്നാൽ, പ്രതിഷേധത്തിനായി ഇതുവരെ ഔദ്യോഗികമായി അനുമതി തേടി ആരും സമീപിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
Story Summary
The newly formed ‘Cockroach Janta Party’ (CJP) is staging its first public protest in Delhi today, demanding the resignation of Union Education Minister Dharmendra Pradhan. While CJP founder Abhijit Deepke seeks permission for the demonstration at Jantar Mantar, Delhi Police have tightened security, with over a thousand officers deployed amid uncertainty over the protest’s approval.

