ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപിയിൽ നിന്നും രാജിവെച്ച് ആരംഭിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘വി ദ ലീഡേഴ്‌സ്’ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. പ്രവർത്തനം തുടങ്ങി വെറും എട്ടു മണിക്കൂറിനുള്ളിൽ എട്ടു ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരെ അണിനിരത്തിയാണ് അണ്ണാമലൈ തന്റെ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.(K Annamalai Launches We The Leaders Movement)
ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 8,68,676 പേരാണ് ഇതിനോടകം ഈ മുന്നേറ്റത്തിന്റെ ഭാഗമായത്. ബിജെപിയിൽ നിന്ന് രാജിവെച്ച നിരവധി പ്രവർത്തകരും അണ്ണാമലൈയ്ക്കൊപ്പം ചേർന്നിട്ടുണ്ട്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയ അണ്ണാമലൈ, തമിഴ്നാട് മുഖ്യമന്ത്രി പദമാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്നതാണ് പുതിയ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. വൈകാതെ ഒരു പൂർണ രാഷ്ട്രീയ പാർട്ടിയായി മാറുക എന്നതാണ് ലക്ഷ്യം. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അടിത്തറ ഭദ്രമാക്കാനാണ് അണ്ണാമലൈയുടെ നീക്കം.
Story Summary
Former Tamil Nadu BJP president K. Annamalai has launched a new political movement called ‘We The Leaders’ after resigning from the BJP, attracting over 8 lakh volunteers within the first eight hours. With the blessings of superstar Rajinikanth, Annamalai aims to build a people-centric political platform with his sights set on the upcoming assembly elections and the Chief Ministerial post.

