തിരുവനന്തപുരം: സിപിഎം ഉന്നത നേതൃത്വത്തിനെതിരെ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി ഉന്നയിച്ച വിമർശനങ്ങളിൽ മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. വെളിപ്പെടുത്തലുകളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും, ഇക്കാര്യം അവരോട് തന്നെ ചോദിക്കണമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.(EP Jayarajan Reacts To Vinodini Kodiyeri Criticism Against CPM Leadership)
താൻ ആരെയും അവഗണിക്കാറില്ലെന്നും, തങ്ങൾക്ക് ആരെയും അവഗണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനി കോടിയേരി സിപിഎം നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാർട്ടി നേതൃത്വത്തിൽ നിന്ന് അവഗണനയാണ് കുടുംബം നേരിട്ടതെന്ന് അവർ ആരോപിക്കുന്നു. സിപിഎം ഉന്നത നേതാക്കളും പോളിറ്റ് ബ്യൂറോ അംഗങ്ങളും കുടുംബത്തെ തിരിഞ്ഞു നോക്കിയില്ലെന്നും, പലപ്പോഴും ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ലെന്നും വിനോദിനി പറയുന്നു.
Story Summary
Senior CPM leader E.P. Jayarajan has declined to comment on the allegations made by Vinodini Balakrishnan, wife of the late Kodiyeri Balakrishnan, regarding the party leadership’s neglect of their family. In an interview with ‘Pachakuthira’ magazine, Vinodini expressed profound disappointment, claiming that top CPM leadership and PB members have ignored her family since Kodiyeri’s death, failing to offer support or even respond to calls.

