കോഴിക്കോട്: സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിഗണിച്ച് ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം ആവശ്യമായി വരുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ധനവകുപ്പ് പുറത്തിറക്കിയ ധവളപത്രം സർക്കാരിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.(Health Minister K Muraleedharan Announces Kayakalpa Adalats And Devaswom Reforms)
ആരോഗ്യവകുപ്പിലെ പരാതികൾ തീർക്കുന്നതിനായി ‘കായകൽപ്പ’ എന്ന പേരിൽ ഈ മാസം 9-ന് കോഴിക്കോട് ജില്ലയിൽ അദാലത്തുകൾക്ക് തുടക്കം കുറിക്കും. ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാൻ എല്ലാ വകുപ്പുകളിലും ഇത്തരം പരിഷ്കാരങ്ങൾ അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ദേവസ്വം ബോർഡുകളെ ഏകീകരിച്ച് ഒരൊറ്റ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കുന്നുണ്ടെങ്കിലും, വിവാദപരമായ തീരുമാനങ്ങൾ ഉടൻ ഉണ്ടാവില്ല. ഹൈന്ദവ സംഘടനകളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ വലിയ ആഘോഷങ്ങൾക്കും പൊതുപരിപാടികൾക്കും ബോർഡുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നുണ്ട്. തത്വത്തിൽ ബന്ധുനിയമനങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കിലും, വിവാദത്തിൽപ്പെട്ട വ്യക്തിക്ക് ദീർഘകാല രാഷ്ട്രീയ പാരമ്പര്യമുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. യോഗ്യതയുള്ളവരുടെ പാരമ്പര്യത്തെ അവഗണിക്കാൻ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കാര്യവും ഉദാഹരണമായി ചൂണ്ടിക്കാട്ടി.
Story Summary
Health and Devaswom Minister K. Muraleedharan has emphasized the need for private investment in the health sector, citing the state’s current fiscal constraints. He announced that ‘Kayakalpam’ adalats will begin in Kozhikode on June 9 to address public grievances. Regarding Devaswom boards, he stated that a unified board remains a consideration but will only be pursued after consensus with Hindu organizations. He also defended a recent recruitment case involving a relative of Sunny Joseph, arguing that the individual’s political track record and qualifications justify the appointment.

