HomeKeralaവൈദ്യുതി കണക്‌ഷൻ സ്വന്തം പേരിലാക്കാൻ കാത്തിരുന്നത് 24 വർഷം; കെ.എസ്.ഇ.ബി ഉപഭോക്താവിന്...

വൈദ്യുതി കണക്‌ഷൻ സ്വന്തം പേരിലാക്കാൻ കാത്തിരുന്നത് 24 വർഷം; കെ.എസ്.ഇ.ബി ഉപഭോക്താവിന് നാലര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം | KSEB Electricity Connection Ownership Transfer

കൊച്ചി: വിലയ്ക്ക് വാങ്ങിയ വീടിന്റെ വൈദ്യുതി കണക്‌ഷൻ സ്വന്തം പേരിലേക്കു മാറ്റിക്കിട്ടാൻ ഉടമയ്ക്ക് കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥ മൂലം കാത്തിരിക്കേണ്ടി വന്നത് നീണ്ട 24 വർഷം ( KSEB Electricity Connection Ownership Transfer). ഉപഭോക്താവിനെ ദ്രോഹിച്ച കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ തർക്കം ഒടുവിൽ സംസ്ഥാന വൈദ്യുതി ഓംബുഡ്സ്മാന്റെ മുന്നിലെത്തിയപ്പോൾ പരാതിക്കാരന് നാലര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുകയാണ്.

കൊച്ചി തമ്മനം പള്ളത്ത് റോഡിൽ താമസിക്കുന്ന റീത്ത പി. അന്തോണി 1998ൽ വാങ്ങിയ വീടിന്റെ വൈദ്യുതി കണക്‌ഷൻ മാറ്റിക്കിട്ടാനാണ് ആദ്യമായി കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകിയത്. ഉടമസ്ഥത മാറ്റുന്നതിനും സിംഗിൾ ഫേസ് കണക്‌ഷൻ ത്രീ ഫേസ് ആക്കുന്നതിനുമായി 1998 മാർച്ച് 13ന് വൈദ്യുതി ബോർഡിന്റെ പാലാരിവട്ടം സെക്‌ഷൻ ഓഫിസിൽ ഇവർ 9,200 രൂപ ഫീസും അടച്ചിരുന്നു. എന്നാൽ ഫീസ് വാങ്ങി മാസങ്ങൾക്കകം ത്രീ ഫേസ് കണക്‌ഷൻ അനുവദിച്ചെങ്കിലും ഉടമാവകാശം മാറ്റാൻ അധികൃതർ തയ്യാറായില്ല. ഇതിന് പുറമെ സെക്യൂരിറ്റിയായി നൽകിയ 3,000 രൂപ അപേക്ഷകയുടെ അക്കൗണ്ടിലേക്കു മാറ്റിയതുമില്ല.

വർഷങ്ങൾക്ക് ശേഷം വിവരാവകാശ നിയമപ്രകാരം ഇതിന്റെ കാരണം തേടിയപ്പോൾ അപേക്ഷ കിട്ടിയിട്ടില്ലെന്നും സെക്യൂരിറ്റി തുക അടച്ചിട്ടില്ലെന്നുമാണ് കെ.എസ്.ഇ.ബി മറുപടി നൽകിയത്. ഒടുവിൽ പരാതികളുടെ അടിസ്ഥാനത്തിൽ 2022 നവംബറിലാണ് ഉടമാവകാശം മാറ്റി നൽകിയത്. എന്നിട്ടും സെക്യൂരിറ്റി ഡിപ്പോസിറ്റ് സംബന്ധിച്ച തർക്കം തുടർന്നതോടെയാണ് പരാതിക്കാരി ഓംബുഡ്സ്മാനെ സമീപിച്ചത്. ഉടമാവകാശം വൈകിപ്പിച്ച 8,987 ദിവസത്തേക്ക് പ്രതിദിനം 50 രൂപ വീതം വച്ചുള്ള ഭീമമായ നഷ്ടപരിഹാരം നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റ് അക്കൗണ്ടിൽ യഥാസമയം വരവുവയ്ക്കാത്തതിന് 24 വർഷത്തേക്കു 18 ശതമാനം പിഴപ്പലിശ നൽകാനും, മുൻഗണന ലഭിക്കാൻ പ്രത്യേക ഫീസ് വാങ്ങിയിട്ട് അത് നൽകാതിരുന്നതിനും പിഴപ്പലിശ നൽകണമെന്ന് ഓംബുഡ്സ്മാൻ ബോർഡിന് കർശന നിർദ്ദേശം നൽകി.

Summary: The State Electricity Ombudsman ordered KSEB to pay 4.5 lakh rupees in compensation to a consumer who had to wait 24 years to change the ownership of a power connection. Reetha P. Anthony of Kochi had applied for the change and paid the required fees at the Palarivattom section office back in 1998, but the process was unduly delayed until 2022. The Ombudsman ruled that KSEB must pay a daily penalty for the delayed period along with 18% interest on the uncredited security deposit.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...