Description
Digital Voice of Kerala
Sunday, May 31, 2026

Digital Voice of Kerala
HomeKeralaനെടുമങ്ങാട് ഒന്നരവയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസ്; അമ്മയും പങ്കാളിയും റിമാൻഡിൽ;...

നെടുമങ്ങാട് ഒന്നരവയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസ്; അമ്മയും പങ്കാളിയും റിമാൻഡിൽ; കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ | Nedumangad Toddler Murder Case

🎙️ Latest Podcast

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ട ക്രൂരമായ സംഭവത്തിൽ അമ്മ അഖിലയും ഇവരുടെ പങ്കാളി അഷ്കറും റിമാൻഡിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അഷ്കർ കുറ്റം സമ്മതിച്ചത് (Nedumangad Toddler Murder Case). കരിക്കുഴിയിലെ വാടകവീട്ടിൽ വെച്ച് ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടി കരഞ്ഞപ്പോൾ പ്രകോപിതനായി തല ഭിത്തിയിലിടിപ്പിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് മൊഴി നൽകി. കുഞ്ഞിന്റെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ശാസ്ത്രീയ വിവരങ്ങൾ.

കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും കാലിലും ഉൾപ്പെടെ ശരീരത്താകെ 51 മുറിവുകളാണ് കണ്ടെത്തിയത്. കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച അടയാളങ്ങളും ആഴത്തിലുള്ള മറ്റ് മുറിവുകളും പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അഷ്കർ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മ അഖില സമ്മതിച്ചെങ്കിലും ഈ ക്രൂരത തടയാൻ ശ്രമിക്കാതിരുന്നതിലും ഒത്താശ ചെയ്തതിലും അമ്മയുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കരിക്കുഴിയിലെ വാടകവീട്ടിൽ നാട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരുവിധ സമ്പർക്കവുമില്ലാതെയാണ് ഇവർ താമസിച്ചിരുന്നത്. കുഞ്ഞിനെ വിട്ടുകിട്ടാൻ അപ്പൂപ്പനും അമ്മൂമ്മയും നിരന്തരം ശ്രമിച്ചിരുന്നെങ്കിലും അഖില അതിന് തയ്യാറായിരുന്നില്ല. അഖില മൂന്ന് മാസം ഗർഭിണിയായിരിക്കെ ഭർത്താവിനെയും ഭർതൃവീടിനെയും ഉപേക്ഷിച്ചു പോയതായിരുന്നു. ഇതിന് പിന്നാലെ മാനസികവിഷമത്താൽ കുഞ്ഞിന്റെ അച്ഛൻ ആത്മഹത്യ ചെയ്തിരുന്നു.

കുഞ്ഞിന്റെ ജനനവിവരങ്ങൾ പോലും അച്ഛന്റെ കുടുംബത്തെ ഇവർ അറിയിച്ചിരുന്നില്ല. പിന്നീട് കുട്ടിയുടെ കൈ ഒടിഞ്ഞ വിവരമറിഞ്ഞ്, കുഞ്ഞിനെ തങ്ങളുടെ സംരക്ഷണയിൽ വിട്ടുകിട്ടാൻ അച്ഛന്റെ കുടുംബം നിയമപരമായ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് അർഷിദിന്റെ ദാരുണമായ മരണവാർത്ത അവരെ തേടിയെത്തുന്നത്. കേസിന്റെ തെളിവെടുപ്പിനായി പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ രോഷാകുലരായ നാട്ടുകാർ പ്രതിയായ അഷ്കറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതികളെ ഇവിടെ നിന്നും മാറ്റിയത്.

Summary: The mother, Akhila, and her partner, Ashkar, have been remanded in custody following the brutal murder of a one-and-a-half-year-old boy in Nedumangad, Thiruvananthapuram. The post-mortem report revealed 51 severe injuries on the child’s body, including cigarette burns, with internal bleeding cited as the primary cause of death. Local residents attempted to attack the accused during the evidence collection process at their rented house, where the couple had been living in isolation.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.