Description
Digital Voice of Kerala
Saturday, May 30, 2026

Digital Voice of Kerala
HomeKerala'സംസ്ഥാനത്തിൻ്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്': രമേശ് ചെന്നിത്തല |...

‘സംസ്ഥാനത്തിൻ്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്’: രമേശ് ചെന്നിത്തല | Ramesh Chennithala alleges massive corruption

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയാണ് മുൻ സർക്കാർ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയും കൊള്ളയും മാത്രം ലക്ഷ്യമിട്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിച്ചതെന്നും, ഇതിന്റെ ഓരോ ഇടപാടുകളും അന്വേഷണവിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Ramesh Chennithala alleges massive corruption by former Pinarayi government)

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. പത്തു ദിവസം പോലും തികയ്ക്കാത്ത പുതിയ സർക്കാരിനെതിരെ അനാവശ്യ സമരങ്ങൾ ഉയരുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതും അവർക്കെതിരെയുണ്ടായ അതിക്രമങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇഡി ഉദ്യോഗസ്ഥർ എപ്പോൾ വന്നു, എപ്പോൾ പോയി എന്നത് സംബന്ധിച്ച വിവരം പോലീസിന് പോലും ലഭിച്ചിരുന്നില്ല. നിയമപരമായ നടപടികളെ നിയമപരമായി നേരിടാൻ തയ്യാറാകാതെ അക്രമങ്ങളിലേക്ക് തിരിഞ്ഞത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ നിന്ന് പുറത്തുപോയതിന്റെ ദുഃഖം അക്രമത്തിലൂടെയല്ല പ്രകടിപ്പിക്കേണ്ടതെന്നും, കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

Story Summary

Home Minister Ramesh Chennithala has leveled serious corruption allegations against the outgoing Pinarayi Vijayan government, claiming they left the state treasury empty. He vowed to investigate all corrupt practices while assuring that employee benefits will remain intact, and sharply criticized the recent attacks on ED officials, terming them an unfortunate response to legal proceedings.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.