ചെന്നൈ: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കുട്ടികളെ ഉപയോഗിച്ച് വോട്ടഭ്യർത്ഥന നടത്തിയത് നിയമപരമായി പരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം നടത്തിയ പ്രചാരണത്തിനെതിരെ കടലൂർ സ്വദേശിയായ അഭിഭാഷകൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെ നിരീക്ഷണം.(Madras High Court examines TVK child influence case)
ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചു. തിരഞ്ഞെടുപ്പ് വേളയിൽ കൊച്ചുമക്കൾ മുതിർന്നവരോട് വോട്ട് ചെയ്യാൻ നിർദ്ദേശിക്കുന്നത് സാമൂഹികമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഹർജി പൊതുതാൽപ്പര്യ ഹർജി ആയി നിലനിൽക്കില്ലെന്ന് ടിവികെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. മുരളീധർ വാദിച്ചു. തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.
അഴിമതിയാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക തിരഞ്ഞെടുപ്പ് ഹർജികളാണ് നൽകേണ്ടതെന്നും അല്ലാതെ പൊതുതാൽപ്പര്യ ഹർജിയല്ലെന്നും ഡിഎംകെ, എഐഎഡിഎംകെ കക്ഷികളുടെ അഭിഭാഷകരും കോടതിയെ അറിയിച്ചു. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ടിവികെ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി സമയം അനുവദിച്ചു. കേസ് ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കും.
Story Summary
The Madras High Court has initiated a legal examination of a PIL challenging Chief Minister C. Joseph Vijay and his party, TVK, for allegedly using children to influence electoral outcomes during the 2026 assembly elections. The court adjourned the hearing to July 1, 2026, granting the respondents time to file their counter-affidavits regarding the maintainability of the petition and the scope of election laws.

