Description
Digital Voice of Kerala
Saturday, May 30, 2026

Digital Voice of Kerala
HomeNational'വ്യത്യസ്ത അഭിപ്രായങ്ങൾ ജനാധിപത്യത്തിൻ്റെ ഭാഗം': 'കോക്രോച്ച് ജനതാ പാർട്ടി' വിവാദത്തിൽ പ്രതികരിച്ച്...

‘വ്യത്യസ്ത അഭിപ്രായങ്ങൾ ജനാധിപത്യത്തിൻ്റെ ഭാഗം’: ‘കോക്രോച്ച് ജനതാ പാർട്ടി’ വിവാദത്തിൽ പ്രതികരിച്ച് RSS | RSS Leader

🎙️ Latest Podcast

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ആർ.എസ്.എസ് പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ. വ്യത്യസ്ത അഭിപ്രായങ്ങളും പൊതുചർച്ചകളും ജനാധിപത്യ സമൂഹത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(RSS Leader Sunil Ambekar On Cockroach Janta Party Controversy)

സമൂഹമാധ്യമങ്ങളിൽ ജെൻ-സിയുടെ ശബ്ദമായി ഉയർന്നുവന്ന സി.ജെ.പിക്ക് ഇൻസ്റ്റാഗ്രാമിൽ ബി.ജെ.പിയുടേതിനേക്കാൾ കൂടുതൽ ഫോളോവേഴ്സ് ഉണ്ടായതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. സി.ജെ.പിയുടെ പിന്നിൽ പാകിസ്ഥാൻ ബന്ധമുണ്ടെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങൾക്കിടെയാണ് സുനിൽ അംബേക്കറിന്റെ പരാമർശം.

ഇന്ത്യയുടെ ജനാധിപത്യത്തിന് എല്ലാ ശബ്ദങ്ങളെയും വികാരങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ് കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ യുവാക്കളിലും ജെൻ-സി തലമുറയിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. അവർക്ക് രാജ്യത്തോട് വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇത്തരത്തിലുള്ള വിഷയങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും ജനാധിപത്യ സ്ഥാപനങ്ങൾക്കും കഴിവുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ആർ.എസ്.എസ് ഉടൻ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

RSS leader Sunil Ambekar stated that the emergence of satirical outfits like the ‘Cockroach Janta Party’ (CJP) should be seen as a natural part of democratic discourse. Addressing concerns amid allegations of anti-national links against the CJP, Ambekar emphasized that India’s democratic institutions are capable of handling such issues and expressed his faith in the country’s youth. The CJP, which gained massive popularity among Gen-Z, is currently facing government scrutiny, with its social media handles blocked.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.