കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി സർക്കാർ ആരംഭിച്ച ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്’ നയം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇതുവരെ 335 അനധികൃത കുടിയേറ്റക്കാരെ അധികൃതർ കസ്റ്റഡിയിലെടുത്തു.(West Bengal Intensifies Action Against Illegal Bangladeshi Migrants)
നാടുകടത്തൽ നടപടികൾക്കായി സംസ്ഥാനത്തുടനീളം പുതിയതായി 11 ഹോൾഡിങ് സെൻ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത 335 പേരെയും ഇതിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതിൽ 148 പുരുഷന്മാരും 99 സ്ത്രീകളും 88 കുട്ടികളും ഉൾപ്പെടുന്നു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാസിർഹട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ പിടികൂടിയത്.
അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. ഇതോടെ, നിർമ്മാണ സൈറ്റുകളിലും ഹോട്ടലുകളിലും ജോലി ചെയ്തിരുന്ന കുടിയേറ്റക്കാർ കൂട്ടത്തോടെ അതിർത്തിയിലേക്ക് മടങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഹക്കിംപുർ ചെക്ക്പോയിന്റിൽ ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതിനായി ബി.എസ്.എഫിന് ബംഗാൾ സർക്കാർ 142.79 ഏക്കർ ഭൂമി കൈമാറി. പുതിയ ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാനും അതിർത്തിയിൽ വേലി നിർമിക്കാനുമാണ് ഭൂമി വിട്ടുനൽകിയത്.
Story Summary
The West Bengal government has intensified its crackdown on illegal Bangladeshi migrants under its ‘Detect, Delete, Deport’ policy, detaining 335 individuals across 11 newly established holding centers. As the administration adopts a zero-tolerance approach, many migrants are fleeing toward the border, while the state government has transferred 142.79 acres of land to the BSF to strengthen border security and infrastructure.

