ന്യൂഡൽഹി: ഇന്ത്യൻ മാമ്പഴങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി നിയന്ത്രണങ്ങൾ ജപ്പാൻ കർശനമാക്കി. ഇന്ത്യയിലെ കയറ്റുമതി കേന്ദ്രങ്ങളിലെ കീടനിയന്ത്രണ നടപടികളിൽ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ജപ്പാൻ മാമ്പഴ ഇറക്കുമതി താൽക്കാലികമായി നിർത്തിവെച്ചത്. അൽഫോൻസോ, കേസറ, ലംഗഡ, ബംഗനപ്പള്ളി തുടങ്ങിയ പ്രീമിയം ഇനം മാമ്പഴങ്ങളെയാണ് ഈ തീരുമാനം ബാധിക്കുക.(Japan Suspends Indian Mango Imports Over Pest Control Deficiencies)
മാമ്പഴങ്ങൾ കയറ്റുമതി ചെയ്യുന്നതിന് മുൻപ് അവയിലെ കീടങ്ങളെ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ‘വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റ്’ (VHT) സംവിധാനങ്ങളിൽ ഇന്ത്യയിൽ പോരായ്മകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൃഷി മേഖലയ്ക്ക് ഭീഷണിയാകുന്ന കീടങ്ങളെ കാര്യത്തിൽ ജപ്പാൻ ‘സീറോ ടോളറൻസ്’ നയമാണ് പിന്തുടരുന്നത്. കഴിഞ്ഞ മാർച്ചിൽ ജപ്പാൻ നടത്തിയ പരിശോധനയിലാണ് അപാകതകൾ ശ്രദ്ധയിൽപ്പെട്ടത്.
2026 മാർച്ച് 25-ന് ശേഷം നൽകിയ പരിശോധനാ സർട്ടിഫിക്കറ്റുകളുള്ള ഇന്ത്യൻ മാമ്പഴങ്ങൾ ജപ്പാൻ സ്വീകരിക്കില്ലെന്ന് യോകോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ അറിയിച്ചു. ഏകദേശം 20 വർഷത്തിന് ശേഷമാണ് ഇത്തരമൊരു വലിയ നിയന്ത്രണം ജപ്പാൻ ഏർപ്പെടുത്തുന്നത്. 2006-ൽ ഇന്ത്യ തങ്ങളുടെ ഗുണനിലവാര സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതിനെത്തുടർന്നാണ് മുൻപ് ഏർപ്പെടുത്തിയിരുന്ന സമാനമായ വിലക്ക് പിൻവലിച്ചിരുന്നത്.
Story Summary
Japan has suspended mango imports from India due to deficiencies found in pest-control procedures at Indian vapour heat treatment (VHT) facilities. This move, which impacts premium varieties like Alphonso and Kesar, marks the first major restriction in nearly two decades. The suspension poses a reputational risk to Indian agricultural exports and adds to the woes of farmers already struggling with severe crop losses due to extreme weather. Both countries are expected to engage in talks to address the compliance issues.

