HomeKeralaKSRTC ബസിലെ സൗജന്യ യാത്രയടക്കം ഇന്ദിര ഗ്യാരൻ്റി, വിദ്യാർഥിനികൾക്ക് ആർത്തവ അവധി,...

KSRTC ബസിലെ സൗജന്യ യാത്രയടക്കം ഇന്ദിര ഗ്യാരൻ്റി, വിദ്യാർഥിനികൾക്ക് ആർത്തവ അവധി, സ്ത്രീകൾക്ക് പ്രസവ അവധി: കേന്ദ്രത്തെ വിമർശിക്കാതെ VDS സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം| Kerala Government

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ച വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായുള്ള വമ്പൻ പദ്ധതികൾക്ക് തുടക്കം കുറിച്ചു. യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. അതേസമയം, ചടങ്ങിൽ വന്ദേമാതരം ഭാഗികമായി മാത്രം ആലപിച്ചത് സംബന്ധിച്ച് അതൃപ്തിയുണ്ടെന്നാണ് സൂചന.(Kerala Government Policy Address 2026 Key Highlights)

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ധവളപത്രം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, ജനക്ഷേമകരമായ ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകി. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, ക്ഷേമ പെൻഷൻ 3000 രൂപയാക്കൽ, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ നടപ്പിലാക്കും. പ്ലസ് വൺ സീറ്റുകൾ എല്ലാ ജില്ലകളിലും വർധിപ്പിക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, ചെലവുകുറഞ്ഞ ആധുനിക ചികിത്സാ സൗകര്യങ്ങൾ. കൂടാതെ അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് 6 മാസത്തെ പ്രസവാവധിയും ലഭിക്കും.

യുവ സംരംഭകർക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ, ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് പദ്ധതി, നൈപുണ്യ വികസനം. വനിതാ കർഷക കൺസോർഷ്യം, നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവിലയും മികച്ച സംഭരണ സംവിധാനവും. റവന്യൂ വകുപ്പ് പൂർണ ഡിജിറ്റലൈസേഷൻ, ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ, അഴിമതിരഹിത ഭരണം.

‘ഓപ്പറേഷൻ തൂഫാൻ’ വഴി ലഹരി മാഫിയയെ അമർച്ച ചെയ്യും. തീരദേശ വികസനത്തിനായി ‘മിഷൻ സമുദ്ര’ നടപ്പിലാക്കും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഒഴിവാക്കി, ക്രിയാത്മക സഹകരണം ഉറപ്പാക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. ന്യായവും അർഹവുമായ പിന്തുണ കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ വന്ദേമാതരം ആലപിച്ചതിലെ വിവാദം നിലനിൽക്കെ, പ്രഖ്യാപിച്ച പദ്ധതികളുടെ വേഗത്തിലുള്ള നടപ്പിലാക്കലിലാകും സർക്കാരിന്റെ ശ്രദ്ധ. മതനിരപേക്ഷതയ്ക്കും സുതാര്യമായ ഭരണത്തിനും മുൻതൂക്കം നൽകുന്നതാകും പുതിയ ഭരണകൂടത്തിന്റെ നയങ്ങളെന്ന് പ്രസംഗം അടിവരയിടുന്നു.

Story Summary

The new UDF government in Kerala, led by V.D. Satheesan, presented its maiden policy address, centered on the ‘Indira Guarantee’ welfare schemes including healthcare and pension benefits. While the policy emphasizes economic transparency, infrastructure development, and a conciliatory stance toward the central government, it also sparked controversy due to the partial rendition of ‘Vande Mataram’ during the assembly session.

WhatsApp Channel Banner

Latest updates

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച...

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച...

തുടർഭരണം അപകടമെന്ന് സാനു മാഷിന് തോന്നിയിട്ടില്ല: സച്ചിദാനന്ദന് പരോക്ഷ...

കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട്...

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....