HomeBusinessകേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് 560 രൂപ കുറഞ്ഞു,...

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് 560 രൂപ കുറഞ്ഞു, രാജ്യാന്തര വിപണിയിലും മങ്ങൽ | Gold price drop Kerala today

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ ഇന്ന് 70 രൂപയുടെ കുറവാണുണ്ടായത് (Gold price drop Kerala today). ഇതോടെ ഗ്രാമിന്റെ വില 14,305 രൂപയായി താഴ്ന്നു. പവന്റെ വിലയിൽ 560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 1,14,440 രൂപയാണ് നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില. പണപ്പെരുപ്പം സംബന്ധിച്ച ആഗോള ആശങ്കകളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

ആഗോള വിപണിയിലെ സ്‌പോട്ട് ഗോൾഡ് വിലയിൽ 1.7 ശതമാനത്തിന്റെ ഇടിവുണ്ടായി. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,380 ഡോളറായാണ് സ്വർണവില ഇടിഞ്ഞത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും 1.6 ശതമാനം ഇടിഞ്ഞ് 4,377.10 ഡോളറിലേക്ക് വീണു. ഇറാനും യുഎസും തമ്മിൽ വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി രംഗത്തെത്തിയതും ഇതിനോടനുബന്ധിച്ചുള്ള യുദ്ധപ്പേടിയും ആഗോള വിപണിയെ ഉറ്റുനോക്കുന്ന നിക്ഷേപകരെ സ്വാധീനിക്കുന്നുണ്ട്.

യുദ്ധസാഹചര്യം വീണ്ടും ശക്തമായാൽ അത് ക്രൂഡ് ഓയിൽ (എണ്ണ) വില കുതിച്ചുയരാൻ ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക. എണ്ണവില വർദ്ധിക്കുന്നത് വിവിധ രാജ്യങ്ങളിലെ പണപ്പെരുപ്പം വൻതോതിൽ ഉയർത്തും. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകളാണ് സ്വർണവിപണിയിൽ നിലവിലെ വിലയിടിവിന് കാരണമാകുന്നത്.

Story Summary: Gold prices in Kerala witnessed a further decline, with sovereign prices dropping by ₹560 to reach ₹1,14,440 and gram rates falling by ₹70 to ₹14,305. The drop reflects global market trends where spot gold fell 1.7% to $4,380 per ounce due to geopolitical tensions and inflation worries.

WhatsApp Channel Banner

Latest updates

യുദ്ധവും മരുന്ന് ക്ഷാമവും; ഗാസയിലെ ആശുപത്രികൾ തകർച്ചയുടെ വക്കിൽ,...

ഗാസ സിറ്റി: യുദ്ധവും അവശ്യ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമവും ഗാസയിലെ ആരോഗ്യ സംവിധാനത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് (Gaza Hospital Crisis). വൃക്കരോഗികൾ, അവയവങ്ങൾ നഷ്ടപ്പെട്ടവർ, യുദ്ധത്തിൽ പരിക്കേറ്റവർ തുടങ്ങി ആയിരക്കണക്കിന് ആളുകൾക്ക്...

മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിലുള്ള ദേവ്ച ഗ്രാമത്തിൽ വൻ റെയ്ഡ്. മുൻ സർക്കാർ ബസ് ഡ്രൈവറായ മിനാർ മണ്ഡലിന്റെ രണ്ടു നില വീട്ടുപറമ്പിൽ നിന്ന് 28.5 കോടിയോളം രൂപയുടെ നോട്ടുകെട്ടുകളും 21.5 കോടി...

ബംഗാളിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടികൂടിയത്...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് വൻതോതിൽ പണവും സ്വർണവും പിടികൂടി. റെയ്ഡിൽ 28 കോടി രൂപയിലധികം പണവും ഏകദേശം 15 കിലോ സ്വർണവുമാണ് പൊലീസ്...

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം: ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ...

കൊച്ചി: സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജി പരിഗണിച്ച് കോടതി താൽക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.(Kerala High Court Stays...

തെരഞ്ഞെടുക്കപ്പെടാത്ത മന്ത്രി 6 മാസത്തിന് ശേഷവും തുടരാമോ? ബിഹാർ...

ന്യൂഡൽഹി: നിയമസഭാംഗമല്ലാത്ത ഒരാൾക്ക് മന്ത്രിയായി ആറുമാസത്തിലധികം തുടരാനാകുമോ എന്ന നിർണായക ഭരണഘടനാ ചോദ്യവുമായി സുപ്രീം കോടതി. ബിഹാർ മന്ത്രി ദീപക് പ്രകാശിന്റെ തുടർച്ചയായ മന്ത്രിപദവിയെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ്...

DON'T MISS

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....