HomeNationalമുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 28.5 കോടിയും...

മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 28.5 കോടിയും 21.5 കോടിയുടെ സ്വർണ്ണവും: നോട്ടെണ്ണാൻ ഉപയോഗിച്ചത് 5 മെഷീനുകൾ! | Birbhum Police Raid

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിലുള്ള ദേവ്ച ഗ്രാമത്തിൽ വൻ റെയ്ഡ്. മുൻ സർക്കാർ ബസ് ഡ്രൈവറായ മിനാർ മണ്ഡലിന്റെ രണ്ടു നില വീട്ടുപറമ്പിൽ നിന്ന് 28.5 കോടിയോളം രൂപയുടെ നോട്ടുകെട്ടുകളും 21.5 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കട്ടികളും പിടിച്ചെടുത്തു. രണ്ട് ട്രങ്കുകളിൽ നിറച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.(Birbhum Police Raid Seizes Cash And Gold Worth Crores From Retired Bus Driver House)

റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്തെ പ്രമുഖ ക്വാറി ഉടമയും കന്നുകാലി കടത്ത് കേസ് പ്രതിയുമായ തുളു മണ്ഡലിന്റെ അടുത്ത ബന്ധുവാണ് മിനാർ മണ്ഡൽ. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തുളു മണ്ഡലിന്റെ ക്വാറി ടോൾ ബൂത്തുകളിൽ നിന്ന് നികുതി പിരിക്കുന്ന ചുമതല മിനാറിനായിരുന്നു. ഇത്തരത്തിൽ സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ മിനാറും സംഘവും വെട്ടിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പണം എണ്ണുന്നതിനായി അഞ്ച് മെഷീനുകളും സ്വർണ്ണം തൂക്കുന്നതിനുള്ള പ്രത്യേക ഉപകണങ്ങളും ഉപയോഗിച്ചാണ് പൊലീസ് മൂല്യം കണക്കാക്കിയത്. തുളു മണ്ഡൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഒളിവിലാണ്. പൊലീസ് നടപടിയെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്തെത്തി.

Story Summary

Birbhum Police seized Rs 28.5 crore in cash and gold bars worth Rs 21.5 crore during a raid at the residence of Minar Mondal, a retired government bus driver and relative of illegal stone operator Tulu Mondal in Deucha, West Bengal. Chief Minister Suvendu Adhikari praised the police action.

WhatsApp Channel Banner

Latest updates

‘ഇത്രവും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ ഇരുത്തിയത്?’: കശുവണ്ടി...

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായി വിചാരണ നേരിടുന്ന കെ.എ. രതീഷ് സുപ്രധാന പദവികളിൽ തുടരുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇത്രയും വലിയ അഴിമതിക്കാരനെയാണോ സർക്കാർ സുപ്രധാന പദവികളിൽ...

നീലയിൽ നിന്ന് ഓറഞ്ചിലേക്ക്; ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി...

ഹോക്കി ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ പുതിയ ജേഴ്സി പുറത്തിറക്കി. എന്നാൽ പതിവായി ടീമിന്റെ അടയാളമായി മാറിയിരുന്ന നീല നിറത്തിന് പകരം ഓറഞ്ച് നിറം തെരഞ്ഞെടുത്തത് വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മുൻ ഇന്ത്യൻ...

‘മണ്ണിൽ കുഴിച്ചുമൂടൽ’ പ്രകടനം ദുരന്തമായി: 36 മണിക്കൂർ കുഴിയിൽ...

നുഹ്: ഹരിയാനയിലെ നുഹ് ജില്ലയിൽ സർക്കസ് പ്രകടനത്തിനിടെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടുന്ന സാഹസിക പ്രകടനം നടത്തുന്നതിനിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഫരീദാബാദ് ഗൗഞ്ചി ഗ്രാമസ്വദേശിയായ ദീപക് (27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. താരു...

സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി: ശുപാർശ സമർപ്പിച്ച്...

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്താനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ. വിദ്യാഭ്യാസമന്ത്രി രാജ്‌മോഹനാണ് ഈ നിർദ്ദേശം മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് മുൻപാകെ സമർപ്പിച്ചത്.(Tamil Nadu...

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി...

തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് മരിച്ചത്.(Varkala Plus Two Student Found...

DON'T MISS

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....