HomeKeralaഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായത് വൈകാരിക പ്രതികരണം; പൊലീസുമായി സഹകരിക്കുമെന്ന് ജോൺ ബ്രിട്ടാസ്,...

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായത് വൈകാരിക പ്രതികരണം; പൊലീസുമായി സഹകരിക്കുമെന്ന് ജോൺ ബ്രിട്ടാസ്, പാളയത്ത് ചർച്ച തുടരുന്നു | ED officials attacked Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത് വൈകാരികമായ പ്രതികരണമാണെന്നും എന്നാൽ അക്രമത്തെ പാർട്ടി ന്യായീകരിക്കില്ലെന്നും സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ് (ED officials attacked Thiruvananthapuram). അതേസമയം, ഇതിന്റെ പേരിൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾക്ക് വേണമെങ്കിൽ മുൻപേ റെയ്ഡ് നടന്ന വീട്ടിലേക്ക് ഇരച്ചുകയറാമായിരുന്നു. എന്നാൽ അതൊന്നും ഞങ്ങൾ ചെയ്തില്ലല്ലോ. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പ്രേരിത നീക്കങ്ങളിൽ പ്രവർത്തകർക്ക് വൈകാരികമായ പ്രയാസമുണ്ടായിട്ടുണ്ട്. എങ്കിലും പൊലീസുമായി 101 ശതമാനവും പാർട്ടി സഹകരിക്കും. അവിടെയുണ്ടായ ഒറ്റപ്പെട്ട സംഭവത്തിനെതിരെ ആവശ്യമായ നടപടിയെടുക്കും,” ജോൺ ബ്രിട്ടാസ് പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്ന നേതാക്കൾ പ്രവർത്തകരെ സമാധാനിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനാധിപത്യപരമായി പ്രതിഷേധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ആയുധമാക്കുകയാണെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചതാണ്. അതിനെതിരെ പ്രതിഷേധിക്കാതിരിക്കാൻ കഴിയില്ല. മുൻപ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ കോൺഗ്രസുകാർ പ്രതിഷേധിച്ചിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. റെയ്ഡിന് പിന്നിൽ നടന്ന ഒളിച്ചുകളി തങ്ങൾ ആരും ഒരിടത്തും നടത്തിയിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

അതേസമയം, സംഘർഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ ഇപ്പോഴും വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. പാർട്ടി ഓഫീസിനുള്ളിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് സിപിഎം നേതൃത്വം. ചർച്ചകൾക്ക് ശേഷം പ്രതികളെ പാർട്ടി തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കൾ പൊലീസിന് നൽകിയിരിക്കുന്ന ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഓഫീസിന് മുന്നിൽ നിന്ന് പൊലീസ് സന്നാഹം പിൻമാറണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

Story Summary: CPM Leader and MP John Brittas stated that the attack on ED officials in Thiruvananthapuram was an emotional reaction from workers and the party does not justify violence. While ensuring 101% cooperation with the police, he emphasized that democratic protests against the weaponization of central agencies will continue.

WhatsApp Channel Banner

Latest updates

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി...

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി...

നെടുമങ്ങാട് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി ഇറങ്ങിയോടി; തിരച്ചിൽ...

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ടത്. 2022-ൽ പ്രണയം നടിച്ച്...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കാവിവൽക്കരണത്തിന് മുന്നിലെ...

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan PM SHRI scheme Kerala)....

ലോട്ടറി തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ; ഉത്സവബത്ത 8,500 രൂപയായി...

തിരുവനന്തപുരം: പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് സംസ്ഥാനത്തെ ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷനുകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവായി (Kerala lottery Onam allowance). പുതിയ പ്രഖ്യാപനപ്രകാരം കേരള സംസ്ഥാന...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...