HomeKeralaപിണറായിയുടെ കണ്ണൂരിലെയും മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലും വീടുകളിൽ ED റെയ്ഡ് പൂർത്തിയായി:...

പിണറായിയുടെ കണ്ണൂരിലെയും മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലും വീടുകളിൽ ED റെയ്ഡ് പൂർത്തിയായി: രേഖകളുമായി ഇറങ്ങിയ ഉദ്യോഗസ്ഥരെ കൂവിവിളിച്ച് CPIM പ്രവർത്തകർ | ED Raid

കണ്ണൂർ: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ പിണറായിയിലുള്ള വസതിയിലും, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ മിന്നൽ പരിശോധനകൾ പൂർത്തിയായി. രണ്ട് കേന്ദ്രങ്ങളിലും മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനകൾക്കൊടുവിൽ രേഖകൾ ശേഖരിച്ചാണ് ഇഡി സംഘം മടങ്ങുന്നത്.(ED Raid Completed At Pinarayi Vijayan Kannur House )

പരിശോധന പൂർത്തിയാക്കി കേന്ദ്രസേനയുടെ സുരക്ഷയിൽ ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയപ്പോൾ വീട്ടുപരിസരങ്ങളിൽ തടിച്ചുകൂടിയ വൻതോതിലുള്ള സിപിഐഎം പ്രവർത്തകർ ഉദ്യോഗസ്ഥരെ കൂവിവിളിച്ചും മുദ്രാവാക്യം വിളിച്ചും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു.

തന്റെ കോഴിക്കോട്ടെ വസതിയിൽ ഇഡി റെയ്ഡ് നടക്കുന്നതിനിടെ ശക്തമായ രാഷ്ട്രീയ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. സംഘപരിവാറിന് മുമ്പിൽ കുമ്പിടില്ല എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നാലെ കേരളത്തിൽ വൻ ക്രമസമാധാന തകർച്ചയും സംഘർഷവും. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വാടക വസതിക്ക് മുന്നിൽ സിപിഐഎം പ്രവർത്തകരും പോലീസും കേന്ദ്രസേനയും തമ്മിൽ വൻ സംഘർഷമുണ്ടായി. പ്രവർത്തകർ കൂട്ടത്തോടെ സുരക്ഷാവലയം ഭേദിച്ച് പിണറായി വിജയന്റെ വീടിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് അക്രമാസക്തമായ രംഗങ്ങൾക്ക് വഴിവെച്ചത്. തടയാൻ ശ്രമിച്ച പോലീസിന്റെ ഹെൽമെറ്റുകൾ പ്രവർത്തകർ ബലമായി ഊരിയെടുത്ത് വീടിന് കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. കുപ്പികളും കല്ലുകളും എറിഞ്ഞതോടെ അന്തരീക്ഷം അതീവ ഗുരുതരമായി. പിന്നീട് മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.

ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് സംസ്ഥാനവ്യാപകമായി കനത്ത പ്രക്ഷോഭമാണ് ഇടതുപക്ഷം അഴിച്ചുവിട്ടിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കോട്ടയം തുടങ്ങി എല്ലാ പ്രധാന നഗരങ്ങളും പ്രതിഷേധക്കടലായി മാറി. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നഗരത്തിൽ നടക്കുന്നത്. പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ സ്വന്തം വസതിക്ക് മുന്നിൽ മുതിർന്ന നേതാവ് പി. ജയരാജന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. മുൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ കേന്ദ്രത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ ധർണ്ണ നടന്നു.

Story Summary

The Enforcement Directorate (ED) concluded its raids at former Kerala CM Pinarayi Vijayan’s residence in Pinarayi, Kannur, and his son-in-law PA Mohammed Riyas’s house in Kottooli, Kozhikode, in connection with the CMRL-Exalogic payoff case. ED officials seized several financial documents and digital records during the multi-hour search.

WhatsApp Channel Banner

Latest updates

യുദ്ധവും മരുന്ന് ക്ഷാമവും; ഗാസയിലെ ആശുപത്രികൾ തകർച്ചയുടെ വക്കിൽ,...

ഗാസ സിറ്റി: യുദ്ധവും അവശ്യ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമവും ഗാസയിലെ ആരോഗ്യ സംവിധാനത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് (Gaza Hospital Crisis). വൃക്കരോഗികൾ, അവയവങ്ങൾ നഷ്ടപ്പെട്ടവർ, യുദ്ധത്തിൽ പരിക്കേറ്റവർ തുടങ്ങി ആയിരക്കണക്കിന് ആളുകൾക്ക്...

മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിലുള്ള ദേവ്ച ഗ്രാമത്തിൽ വൻ റെയ്ഡ്. മുൻ സർക്കാർ ബസ് ഡ്രൈവറായ മിനാർ മണ്ഡലിന്റെ രണ്ടു നില വീട്ടുപറമ്പിൽ നിന്ന് 28.5 കോടിയോളം രൂപയുടെ നോട്ടുകെട്ടുകളും 21.5 കോടി...

ബംഗാളിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടികൂടിയത്...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് വൻതോതിൽ പണവും സ്വർണവും പിടികൂടി. റെയ്ഡിൽ 28 കോടി രൂപയിലധികം പണവും ഏകദേശം 15 കിലോ സ്വർണവുമാണ് പൊലീസ്...

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം: ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ...

കൊച്ചി: സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജി പരിഗണിച്ച് കോടതി താൽക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.(Kerala High Court Stays...

തെരഞ്ഞെടുക്കപ്പെടാത്ത മന്ത്രി 6 മാസത്തിന് ശേഷവും തുടരാമോ? ബിഹാർ...

ന്യൂഡൽഹി: നിയമസഭാംഗമല്ലാത്ത ഒരാൾക്ക് മന്ത്രിയായി ആറുമാസത്തിലധികം തുടരാനാകുമോ എന്ന നിർണായക ഭരണഘടനാ ചോദ്യവുമായി സുപ്രീം കോടതി. ബിഹാർ മന്ത്രി ദീപക് പ്രകാശിന്റെ തുടർച്ചയായ മന്ത്രിപദവിയെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ്...

DON'T MISS

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....