Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'ED റെയ്ഡ് രാഷ്ട്രീയ പ്രേരിതം, CPIMനെ ഇല്ലാതാക്കാൻ കഴിയില്ല': KK ശൈലജ...

‘ED റെയ്ഡ് രാഷ്ട്രീയ പ്രേരിതം, CPIMനെ ഇല്ലാതാക്കാൻ കഴിയില്ല’: KK ശൈലജ | KK Shailaja Condemns ED Raid

🎙️ Latest Podcast

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് കടുത്ത രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.കെ. ശൈലജ. ഇത്തരം ഭീഷണികളും റെയ്ഡുകളും കൊണ്ട് സിപഐഎമ്മിനെ ഇല്ലാതാക്കാമെന്ന് ആരും മോഹിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. (KK Shailaja Condemns ED Raid On Pinarayi Vijayan House CPIM Emergency Secretariat Meeting Online)

പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നടക്കുന്ന ഈ ആസൂത്രിത ഗൂഢാലോചനയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി കെ.കെ. ശൈലജ പറഞ്ഞു. കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നടത്തുന്ന രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണിതെന്ന് ഇവിടുത്തെ ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാകും. ഈ വേട്ടയാടലുകൾ കൊണ്ട് പാർട്ടിയെ തളർത്താനാകില്ല; മറിച്ച് സിപഐഎമ്മിനെ കൂടുതൽ കരുത്തുറ്റതാക്കാൻ ജനങ്ങൾ അണിനിരക്കുകയാണ് ചെയ്യുക, കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

Story Summary

Senior CPIM leader KK Shailaja strongly condemned the ongoing ED raids at Opposition Leader Pinarayi Vijayan’s residences, calling them politically motivated. She asserted that the CPIM cannot be destroyed by such tactics and accused the Congress and BJP of working in tandem. Meanwhile, an emergency online CPIM Secretariat meeting is underway to plan statewide protests, following which State Secretary MV Govindan will brief the media.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.