HomeKeralaപിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: കണ്ണൂരിൽ CPIM പ്രവർത്തകരുടെ പ്രതിഷേധം,...

പിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: കണ്ണൂരിൽ CPIM പ്രവർത്തകരുടെ പ്രതിഷേധം, സംഘർഷാവസ്ഥ | ED raid Kannur Pinarayi Vijayan

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ ജില്ലയിൽ പാർട്ടി പ്രവർത്തകരുടെ വൻ പ്രതിഷേധം. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമായി ഇഡി ഉദ്യോഗസ്ഥർ എത്തിയ വസതിക്ക് മുന്നിലേക്ക് സിപഐഎം പ്രവർത്തകർ ഇരച്ചെത്തി. പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.(ED raid Kannur Pinarayi Vijayan, CPIM Protests In Kannur )

ഈ റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത രാഷ്ട്രീയ ഓപ്പറേഷന്റെ ഭാഗമാണെന്ന് മുതിർന്ന സിപഐഎം നേതാവ് പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബംഗാളിലും ത്രിപുരയിലും ചെയ്തതുപോലെ കേരളത്തിലെ സിപഐഎമ്മിനെയും തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനും ചേർന്നാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇഡി എന്നത് ഇപ്പോൾ സംഘപരിവാറിന്റെ വെറുമൊരു എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് മാത്രമായി മാറിയിരിക്കുകയാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും, പി. ജയരാജൻ കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തെ തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന കൃത്യമായ തിരക്കഥയുടെ ഭാഗമാണിതെന്ന് സിപഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ബിജെപിക്കും ആർഎസ്എസിനും ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Story Summary

Tensions flared up in Kannur as CPIM workers staged a massive protest and clashed with police outside Opposition Leader Pinarayi Vijayan’s residence following the ED raid. Senior leaders P Jayarajan and KK Ragesh termed the raid a joint conspiracy by PM Modi and Chief Minister VD Satheesan to target the Left, comparing the action to the arrest of Arvind Kejriwal.

WhatsApp Channel Banner

Latest updates

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന...

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി (Aluva missing girl). പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ...

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

ഹെപ്പറ്റൈറ്റിസ് നേരത്തേ കണ്ടെത്തണം; പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും ചികിത്സയും...

കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ മുൻകരുതൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് കെയർ ഹെൽത്ത് ഇൻഷുറൻസ് (World Hepatitis Day). ഹെപ്പറ്റൈറ്റിസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, കൃത്യസമയത്ത് ചികിത്സ ആരംഭിക്കൽ എന്നിവയ്ക്ക്...

ഡാറ്റാ അധിഷ്ഠിത വായ്പാ അംഗീകാരത്തിന് ‘ആക്സിസ് ഫിനാൻസ് ദൃഷ്ടി’;...

കൊച്ചി: ഡാറ്റാ അധിഷ്ഠിത വായ്പാ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിനായി ആക്സിസ് ഫിനാൻസ് ലിമിറ്റഡ് (Axis Finance) 'ആക്സിസ് ഫിനാൻസ് ദൃഷ്ടി' എന്ന പുതിയ ബിസിനസ് റൂൾസ് എൻജിൻ അവതരിപ്പിച്ചു. വായ്പാ...

വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ നാൻ തയ്യാറാക്കാം;...

ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഫ്ലാറ്റ് ബ്രെഡുകളിൽ ഒന്നാണ് ബട്ടർ നാൻ. സാധാരണയായി മൺചൂളയായ തന്തൂരിലാണ് ഇത് ചുട്ടെടുക്കുന്നത്. വിവിധതരം കറികൾ, ദാൽ, പനീർ വിഭവങ്ങൾ, ചിക്കൻ, മട്ടൺ കറികൾ എന്നിവയ്ക്കൊപ്പമാണ്...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...