HomeNationalകർണാടകയിലെ അധികാരത്തർക്കം: സിദ്ധരാമയ്യ വ്യാഴാഴ്ച്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും? | Karnataka Congress...

കർണാടകയിലെ അധികാരത്തർക്കം: സിദ്ധരാമയ്യ വ്യാഴാഴ്ച്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും? | Karnataka Congress Leadership

ബെംഗളൂരു: കർണാടക കോൺഗ്രസിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ മാറാൻ ഒരുങ്ങുന്നതായി സൂചന. ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാട് ആണ് ഉണ്ടായത് എന്നാണ് വിവരം. രാജി പ്രഖ്യാപിക്കാനുള്ള സമയം തീരുമാനിക്കാനുള്ള സാവകാശം ഹൈക്കമാൻഡ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.(Karnataka Congress Leadership Change Siddaramaiah Likely To Resign As Chief Minister)

വ്യാഴാഴ്ച തന്നെ സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. സിദ്ധരാമയ്യയ്ക്ക് പകരം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി പദത്തിലേക്ക് എത്താനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേസമയം, മുഖ്യമന്ത്രി പദം ഒഴിയുന്ന സിദ്ധരാമയ്യയ്ക്ക് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് വഴിതുറന്ന് രാജ്യസഭാ സീറ്റ് നൽകിയേക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുമായി നിർണായക ചർച്ച നടത്തിയത്. എന്നാൽ നേതൃമാറ്റ വാർത്തകൾ ഔദ്യോഗികമായി നേതാക്കൾ സമ്മതിച്ചിട്ടില്ല. രാജ്യസഭാ സീറ്റുകളെക്കുറിച്ച് മാത്രമാണ് യോഗത്തിൽ ചർച്ച ചെയ്തതെന്നും മറ്റ് വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് ചർച്ചയ്ക്ക് ശേഷം കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Story Summary

The Congress high command has reportedly cleared a leadership change in Karnataka, asking Chief Minister Siddaramaiah to step down. Deputy CM DK Shivakumar is emerging as the top contender for the post, while Siddaramaiah might be offered a Rajya Sabha seat.

WhatsApp Channel Banner

Latest updates

ഇടുക്കി ചോറ്റുപാറയിൽ ജനവാസ മേഖലയിൽ കരടിയിറങ്ങി: ഭീതിയിൽ ജനങ്ങൾ...

ഇടുക്കി: കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. രാത്രി ഒരു മണിയോടെയാണ് വന്യമൃഗത്തിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായത്. ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിലെ ആനന്ദൻ എന്നയാളുടെ വീട്ടുപറമ്പിലാണ് കരടിയെത്തിയത്.(Bear Spotted In Residential...

യൂറോപ്പിൽ കാട്ടുതീ പടരുന്നു: ഫ്രാൻസിലും സ്പെയിനിലും 3 ലക്ഷത്തിലേറെപ്പേരെ...

പാരിസ്: കഠിനമായ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും മൂലം ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ രക്ഷാസേന പരിശ്രമിക്കുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകും. നവംബർ...

വന്ദേ ഭാരതിൽ വിളമ്പിയ പരിപ്പുവടയിൽ ഗ്ലൂവിൻ്റെ ട്യൂബ്: വ്യാപക...

ചെന്നൈ: മൈസൂരു-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തിൽ വീണ്ടും ഗുരുതര വീഴ്ച. ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുവടയിൽ നിന്ന് ഗ്ലൂവിന്റെ ട്യൂബ് കണ്ടെത്തി. കടിച്ചയുടൻ ട്യൂബ് പൊട്ടി വായിലേക്ക് പശ പടർന്നതായി യാത്രക്കാരൻ...

കുണ്ടറ കസ്റ്റഡി മരണ ആരോപണം: ഡിജിപി ആഭ്യന്തര മന്ത്രിക്ക്...

കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമർദ്ദനമേറ്റ യുവാവ് മരിച്ചെന്ന ഗുരുതര ആരോപണത്തിൽ സംസ്ഥാന പോലീസ് മേധാവി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. കസ്റ്റഡിയിലെടുത്ത സിയാദിനെ മർദ്ദിച്ചിട്ടില്ലെന്ന പൊലീസിന്റെ നിലപാടിനെ പൂർണ്ണമായി തള്ളിക്കൊണ്ട്...

ഗുരുവായൂർ ദേവസ്വം ബോർഡ് സാമ്പത്തിക ഇടപാട്: സ്വമേധയാ എടുത്ത...

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വീഴ്ചകളിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകളും സ്വർണ്ണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ ശേഖരവും സംബന്ധിച്ച ഓഡിറ്റ്...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...