HomeKeralaമുനമ്പത്തെ മനുഷ്യരെ ഇറക്കിവിടില്ല, ഭൂമിയിൽ പൂർണ്ണാവകാശം വാങ്ങിക്കൊടുക്കും; ജൂൺ ആദ്യവാരം സർക്കാരിന്റെ...

മുനമ്പത്തെ മനുഷ്യരെ ഇറക്കിവിടില്ല, ഭൂമിയിൽ പൂർണ്ണാവകാശം വാങ്ങിക്കൊടുക്കും; ജൂൺ ആദ്യവാരം സർക്കാരിന്റെ ധവളപത്രം പുറത്തിറക്കും: മുഖ്യമന്ത്രി വി.ഡി സതീശൻ | Kerala Chief Minister VD Satheesan Delhi press meet

ന്യൂഡൽഹി: മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ സ്വന്തം മണ്ണിൽ നിന്ന് ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി വി.ഡി സതീശൻ (Kerala Chief Minister VD Satheesan Delhi press meet). എത്രയും പെട്ടെന്ന് അവർക്ക് ഭൂമിനികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും അവരുടെ ഭൂമിയിൽ പൂർണ്ണാവകാശം വാങ്ങിക്കൊടുക്കുമെന്നും ഡൽഹി കേരള ഹൗസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പം കേരളത്തിന്റെ സാമ്പത്തികാവസ്ഥയെയും സംസ്ഥാനത്തിന്റെ വികസന പദ്ധതികളെയും കുറിച്ചുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ ധവളപത്രം (White Paper) ജൂൺ ആദ്യവാരത്തിൽ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയോട് പ്രത്യേക അഭ്യർത്ഥന കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു ആവശ്യം പ്രധാനമന്ത്രിക്ക് മുന്നിൽ സംസ്ഥാന സർക്കാർ വെച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് വിഹിതമായി 5,580 കോടി രൂപ (25 ശതമാനം തുക) കേരളം നൽകിയിട്ടുണ്ട്. ഈ തുക സംസ്ഥാനത്തിന്റെ പൊതുവായ കടമെടുപ്പ് പരിധിയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു- മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ജി.എസ്.ഡി.പിയുടെ (GSDP) 3.5 ശതമാനമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി. ഇതിൽ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ളതാണ്. എന്നാൽ കിഫ്ബിയും (KIIFB) പെൻഷൻ ഫണ്ടും വരുത്തിവെച്ച ബാധ്യതകൾ കൂടി ഈ പൊതുപരിധിയിൽ മുൻ സർക്കാർ ഉൾപ്പെടുത്തിയത് കേരളത്തിന്റെ കടമെടുപ്പ് ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

ജൂൺ ആദ്യം സർക്കാർ ധവളപത്രം ഇറക്കിയശേഷം ഇതിന്റെ കൂടുതൽ സാമ്പത്തിക വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Story Summary: Kerala Chief Minister VD Satheesan announced that the new UDF government will release a white paper on the state’s finances in June. Speaking at Delhi Kerala House, he assured that Munambam residents will not be evicted and urged the PM to exclude the ₹5,580 crore NH fund from Kerala’s borrowing limit.

WhatsApp Channel Banner

Latest updates

വാഹന മോഡിഫിക്കേഷനിൽ പൊതുജനാഭിപ്രായം തേടി എംവിഡി; പുതിയ മാർഗരേഖ...

കൊച്ചി: വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന വാഹനപ്രേമികൾക്ക് അഭിപ്രായം അറിയിക്കാൻ അവസരവുമായി കേരള മോട്ടോർ വാഹന വകുപ്പ് (Kerala MVD Vehicle Modification). നിയമപരമായി അനുവദിക്കാവുന്ന വാഹന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന്...

തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹത; എട്ട്...

ആലപ്പുഴ: തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി (Vijith Death Case). ഹരിപ്പാട് സ്വദേശിയായ വിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ ആലപ്പുഴ എസ്.പിക്ക് പരാതി...

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിലെ പൊലീസ് നടപടിക്കെതിരെ പിണറായി;...

തിരുവനന്തപുരം: ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്‌ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ...

കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ കണ്ണൂർ കോർപ്പറേഷൻ താൽക്കാലിക...

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കണ്ണൂർ കോർപ്പറേഷനിലെ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയറെ പിരിച്ചുവിട്ടു (Kannur Corporation Vigilance Trap). താഴെചൊവ്വ സ്വദേശി മുഹമ്മദ് അസ്‌ലമിനെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ച് പുറത്താക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ്...

ഏഴുവയസുകാരിക്ക് നേരെയുള്ള ലൈംഗികാതിക്രമം; പ്രതിക്ക് 40 വർഷം കഠിനതടവും...

കാഞ്ഞങ്ങാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു (Kasaragod Child Sexual Abuse Case). കാസർകോട് മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷ് (33)നെയാണ്...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...