തിരുവനന്തപുരം: മുൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ ‘നവകേരള യാത്ര’യിലെ മർദ്ദന സംഭവത്തിൽ ഒടുവിൽ കർശന നടപടിയുമായി യു.ഡി.എഫ് സർക്കാർ. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.(Gunmen Assault case, Former CM Pinarayi Vijayan Gunmen Suspended )
അഞ്ച് പോലീസുകാരാണ് നടപടി നേരിട്ടിരിക്കുന്നത്. നിലവിൽ വിവിധ യൂണിറ്റുകളിലായി സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ ജോലി നോക്കുന്ന ഈ പോലീസുകാർക്കെതിരെ സംസ്ഥാന പോലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി. ഇവർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയേക്കും. 2023 ഡിസംബറിലാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഈ സംഭവം അരങ്ങേറുന്നത്. മുഖ്യമന്ത്രിയുടെ നവകേരള യാത്ര ആലപ്പുഴയിലൂടെ കടന്നുപോയപ്പോൾ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഈ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും വലിയ ജനരോഷത്തിന് കാരണമാവുകയും ചെയ്തു.
Story Summary
Five security officers (gunmen) of former Kerala Chief Minister Pinarayi Vijayan have been suspended following an SIT report on the Navakerala Sadas assault case. The incident, which took place in Alappuzha in December 2023, involved the assault of Youth Congress activists, which Pinarayi Vijayan previously defended as a “rescue operation.”

