കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി അടിയന്തരമായി സ്റ്റേ ചെയ്തു. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ കേസിലെ 17 പ്രതികളുടെയും ജാമ്യമായിരുന്നു കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നത്.(Shuhaib Murder Case, Kerala High Court Stays Thalassery Court Order Cancelling Bail )
വിചാരണക്കോടതി ജഡ്ജിയുടെ ഈ ഉത്തരവിനാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്. മെയ് 18-നാണ് ഈ കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. നിലവിൽ കേസ് പരിഗണിക്കുന്ന തലശ്ശേരി കോടതിയിൽ നിന്നും വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
2018 ഫെബ്രുവരി 12-നാണ് എടയന്നൂരിലെ തട്ടുകടയിൽ വെച്ച് ഷുഹൈബ് ക്രൂരമായി കൊലചെയ്യപ്പെടുന്നത്. കൊലപാതകം നടന്ന് നീണ്ട നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ സാധിച്ചത്.
Story Summary
The Kerala High Court has stayed the Thalassery Additional Sessions Court’s order cancelling the bail of 17 accused, including Akash Thillankeri, in the Shuhaib murder case. The lower court cancelled the bail after the accused refused to cooperate with the trial, demanding a change of court.

