HomeKeralaനടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധനയിലെ പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധനയിലെ പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി | Actress Assault Case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ച് പിന്മാറി. ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണിത്.(Actress Assault Case, Judge recuses from hearing plea regarding unauthorized access of memory card )

നേരത്തെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഇതിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെ അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പുനരന്വേഷണം വേണമെന്ന ആവശ്യം വിശദമായി കേൾക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർജിയുമായി ബന്ധപ്പെട്ട് ചില നിർണായക ചോദ്യങ്ങളും കോടതി ഉയർത്തിയിട്ടുണ്ട്.

സംഭവത്തിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ടോ, വീഴ്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെ എങ്കിലും ക്രിമിനൽ നടപടികൾ തുടങ്ങിയിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ സുരക്ഷയും വിശ്വാസ്യതയും സംബന്ധിച്ച അതിജീവിതയുടെ ആശങ്കകൾ നിയമവൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Story Summary

Judge has recused himself from hearing the plea filed by the actress (victim) in the 2017 actress assault case, seeking a fresh investigation into the unauthorized access of the memory card while in judicial custody. This marks the second time a judge has recused himself from this specific plea, following Justice Jobin Sebastian, and the matter will now be reassigned to another bench.

WhatsApp Channel Banner

Latest updates

പൊതിച്ചോറ് വിവാദം കൊടുമ്പിരിക്കൊള്ളുന്നു: കടുത്ത നിലപാടിൽ മന്ത്രി K...

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ സ്വഭാവമുള്ള സൗജന്യ ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ നേതാക്കൾ...

‘ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്, സർക്കാരിന്...

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മുൻ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാർ കഴിഞ്ഞ ഇടതുസർക്കാർ റദ്ദാക്കിയതാണ് നിലവിലെ ഗുരുതരമായ പ്രതിസന്ധിക്ക്...

അഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയായിരുന്നു സംഭവം. കാലാവസ്ഥാ...

‘മൗനം അംഗീകരിക്കാനാവില്ല’: രാമക്ഷേത്ര സംഭാവന വിവാദത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച്...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും. സംഭാവന...

ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല: പൊതിച്ചോറ് വിതരണത്തിനെതിരെ കടുത്ത...

പത്തനംതിട്ട: സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്ക് ഉള്ളിൽ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.(Health...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...