HomeKerala'കേരളത്തെ അഴിമതിവിമുക്തമാക്കാൻ 'പ്രോജക്ട് സീറോ', എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ...

‘കേരളത്തെ അഴിമതിവിമുക്തമാക്കാൻ ‘പ്രോജക്ട് സീറോ’, എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Kerala Home Minister Ramesh Chennithala

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെയും ഭരണസംവിധാനങ്ങളെയും പരിപൂർണ്ണമായി അഴിമതിവിമുക്തമാക്കുന്നതിനായി വൻ നവീകരണ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ. ഇതിനായി ‘പ്രോജക്ട് സീറോ’ എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാവപ്പെട്ട ജനങ്ങൾക്ക് കൈമടക്കോ കൈക്കൂലിയോ നൽകാതെ സർക്കാർ ഓഫീസുകളിൽ നിന്നുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.(Kerala Home Minister Ramesh Chennithala Announces Project Zero Corruption Free Government Offices)

കേരളത്തെ അഴിമതിയുടെ കറപുരളാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള ഈ നീക്കം ഒരു വലിയ വിപ്ലവമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എവിടെ അഴിമതി കണ്ടാലും അത് ഉടനടി പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള പ്രത്യേക സംവിധാനം പദ്ധതിയുടെ ഭാഗമായി ഒരുക്കും. അഴിമതിയെക്കുറിച്ച് വിവരം നൽകുന്ന പൊതുജനങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ പേരുവിവരങ്ങൾ യാതൊരു കാരണവശാലും പുറത്തുവിടില്ലെന്നും അവർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഴിമതിക്കാരെ വിജിലൻസ് ശക്തമായി നിരീക്ഷിക്കും. അഴിമതി പൂർണ്ണമായി ഇല്ലാതാക്കണമെങ്കിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശക്തമായ സഹകരണം ആവശ്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരിക്കും ഇനിമുതൽ അഴിമതി തടയുക. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനും കൈക്കൂലിക്കാരെ കുടുക്കുന്നതിനുമുള്ള ‘ട്രാപ്പ് കേസുകൾ’ വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കും. ഇതിനായി വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്കരിക്കുമെന്നും ഇതിന്റെ കരട് രൂപം തയ്യാറായിക്കഴിഞ്ഞതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Story Summary

Kerala Home Minister Ramesh Chennithala announced ‘Project Zero’, a revolutionary initiative aimed at making the state completely corruption-free. The project will leverage modern technology, increase vigilance trap cases, protect whistleblowers’ identities, and revise the Vigilance Manual.

WhatsApp Channel Banner

Latest updates

റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾക്ക് മറുപടി; 2027-ഓടെ യൂറോപ്യൻ മിസൈൽ...

കീവ്: റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന 'ഫ്രെയ്ജ' (Freyja) എന്ന പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് 2027-ന്റെ ആദ്യ പകുതിയോടെ തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് യുക്രൈൻ...

വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക; 194 യാത്രക്കാരുമായി ഇൻഡിഗോ...

ന്യൂഡൽഹി: വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി (IndiGo Dubai Mumbai Flight Emergency Landing)....

ഗാസയിൽ അന്താരാഷ്ട്ര സുരക്ഷാസേനയ്ക്ക് വഴിതുറന്ന് ഇസ്രായേൽ; ട്രംപ് വെടിനിർത്തൽ...

ഗാസയിൽ ബഹുരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കാൻ അനുമതി നൽകുന്ന നിയമപരമായ ചട്ടക്കൂടിന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയതായി ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച...

കാനഡയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു: പ്രതിയായ...

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26-കാരി വെടിയേറ്റ് മരിച്ചു. റെക്‌സ്‌ഡെയ്‌ലിലെ ഹംബർവുഡ് ബൊളിവേർഡ് - റെക്‌സ്‌ഡെയ്ൽ ബൊളിവേർഡ് പ്രദേശത്ത് വെച്ചാണ് നവനീത് കൗർ എന്ന യുവതി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബ്രാംപ്ടൺ സ്വദേശിയായ...

ഓൺലൈൻ വിദ്വേഷ പ്രചാരണത്തിന്റെ തിരിച്ചടി; മലേഷ്യയിൽ റോഹിങ്ക്യ കുട്ടികളുടെ...

ക്വാലാലംപൂർ: മലേഷ്യയിൽ റോഹിങ്ക്യ മുസ്ലിം അഭയാർഥികൾക്കെതിരായ ഓൺലൈൻ വിദ്വേഷ പ്രചാരണം ശക്തമായതോടെ റോഹിങ്ക്യ കുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന നിരവധി സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോർട്ട്. സുരക്ഷാ ഭീഷണിയും അധികൃതരുടെ നടപടികളും കാരണം രാജ്യത്തുടനീളം...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...