കൊച്ചി: ദളിത് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സന് മുൻകൂർ ജാമ്യമില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്.(Palakkad Councillor Anticipatory Bail Dismissed By High Court Dalit Woman Assault Case)
ഇതോടെ പ്രതിയുടെ അറസ്റ്റിനുള്ള തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്. തനിക്കെതിരെയുള്ള പരാതി പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രശോഭ് വത്സന്റെ വാദം. പരാതിക്കാരിയായ യുവതിയുമായി തനിക്ക് ദീർഘകാലമായി സൗഹൃദമുണ്ടായിരുന്നു. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോൾ മാത്രമാണ് ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയതെന്നും, പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ വലിയ പിഴവുകളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കൂടാതെ, ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയായതിനാൽ ഇതിൽ ജാതി ഒരു ഘടകമല്ലെന്നും അതിനാൽ എസ്.സി/എസ്.ടി വകുപ്പുകൾ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, പ്രതിക്ക് ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു.
Story Summary
The Kerala High Court dismissed the anticipatory bail plea of Palakkad Municipal Councillor and former Congress worker Prasobh Valsan in a case involving the sexual assault of a Dalit woman. The prosecution argued that granting bail could compromise the investigation, which includes charges under the SC/ST Act.

