Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട്ടിൽ സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് പരിക്ക്...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട്ടിൽ സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് പരിക്ക് | Wayanad Wild Elephant Attack

🎙️ Latest Podcast

വയനാട്: സംസ്ഥാനത്ത് കാട്ടാന ഭീതി ഒടുങ്ങുന്നില്ല. വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. പുത്തുമല സ്വദേശിനി ജെസ്സിയാണ് മരിച്ചത്. ആക്രമണത്തിൽ ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റിട്ടുണ്ട്.(Wayanad Wild Elephant Attack Woman Killed Husband Injured)

മേപ്പാടി കള്ളാടിയിൽ വെച്ചാണ് സംഭവം. ഭർത്താവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ജെസ്സി. ഈ സമയത്ത് കാട്ടാന വണ്ടി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആനയുടെ മുന്നിൽപ്പെട്ട സ്കൂട്ടർ മറിച്ചിട്ടായിരുന്നു ആക്രമണം. പരുക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Story Summary

A woman named Jessy was killed and her husband Shaji was injured after being attacked by a wild elephant at Meppadi in Wayanad. The incident occurred while the couple was traveling on a scooter, sparking intense protests from locals over increasing human-wildlife conflict.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.