Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKeralaപ്ലസ് ടു, VHSE പരീക്ഷാഫലം ഇന്നറിയാം: വൈകുന്നേരം 3 മണിക്ക് വിദ്യാഭ്യാസ...

പ്ലസ് ടു, VHSE പരീക്ഷാഫലം ഇന്നറിയാം: വൈകുന്നേരം 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തും | Kerala Plus Two Result

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി (VHSE) പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേമ്പറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുത്. പരീക്ഷയെഴുതിയ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കാത്തിരിപ്പിനാണ് ഇതോടെ സമാപനമാകുന്നത്.(Kerala Plus Two Result Two Thousand Twenty Six Releasing Today)

വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമായിത്തുടങ്ങും. പരീക്ഷാ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് മാർക്കറിയാൻ സാധിക്കും.

ഫലം പരിശോധിക്കാവുന്ന വെബ്‌സൈറ്റുകൾ:

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in

വേഗത്തിൽ ഫലമറിയാൻ താഴെ പറയുന്ന ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം: SAPHALAM 2026 , iExaMS-Kerala

Story Summary

The Kerala Higher Secondary (Plus Two) and Vocational Higher Secondary (VHSE) exam results 2026 will be announced today at 3 PM by the Education Minister. Students can access their provisional scorecards online through various government websites and mobile applications like Saphalam using their register number.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.