കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. അന്താരാഷ്ട്ര തലത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.(Ebola Outbreak WHO Declares Emergency CIAL Kochi Airport Tightens Surveillance Screening)
സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയത്. വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനം സജ്ജമാക്കാൻ യോഗത്തിൽ തീരുമാനമായി. രോഗലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ വേഗത്തിൽ കണ്ടെത്തുന്നതിനായി തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവ വിമാനത്താവളത്തിൽ ശക്തമാക്കിയിട്ടുണ്ട്.
വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രവും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിൽ നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും വിമാനത്താവള അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലാണ് നിലവിൽ എബോള വൈറസ് രോഗം അതിവേഗം പടർന്നുപിടിക്കുന്നത്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എബോളയുടെ പുതിയ വകഭേദം അതീവ അപകടകാരിയാണെന്നാണ് അന്താരാഷ്ട്ര ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
Story Summary
In light of the World Health Organization (WHO) declaring a global health emergency over the rapid spread of a dangerous Ebola variant in African nations like the Democratic Republic of Congo and Uganda, Cochin International Airport (CIAL) has strengthened precautionary measures. In a joint meeting with the Airport Health Organisation, CIAL implemented 24-hour surveillance, thermal screening, and a mandatory 21-day travel history check and self-declaration for international passengers.

