HomeKeralaബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ CPM: അപേക്ഷ നിരസിച്ചത് 4 തവണ,...

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ CPM: അപേക്ഷ നിരസിച്ചത് 4 തവണ, ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം | CPM rejects Bineesh Kodiyeri’s membership

തിരുവനന്തപുരം: സി.പി.എമ്മിൽ ആഭ്യന്തര തർക്കങ്ങൾ പുകയുന്നു. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ സംസ്ഥാന നേതൃത്വം ഇപ്പോഴും തയ്യാറാകാത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.(CPM rejects Bineesh Kodiyeri’s membership)

അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ അപേക്ഷ സി.പി.എം തുടർച്ചയായി നാല് തവണയാണ് നിരസിച്ചത്. 2001 മുതൽ മരവിപ്പിക്കുന്നത് വരെ നീണ്ട 19 വർഷം ബിനീഷിന് പാർട്ടിയിൽ കൃത്യമായ അംഗത്വമുണ്ടായിരുന്നു. കേസിൽ ജാമ്യം ലഭിക്കുകയും 2023-ൽ കർണാടക ഹൈക്കോടതി ബിനീഷിനെ കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

കോടതി ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ ബിനീഷ് നാല് തവണ അപേക്ഷ സമർപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ബിനീഷിനെ തുടർച്ചയായി മാറ്റിനിർത്തുന്നതിനെതിരെ കടുത്ത വിമർശനവും ചോദ്യങ്ങളും ഉയർന്നു.

Story Summary
The CPM state leadership has rejected Bineesh Kodiyeri’s application to renew his party membership for the fourth consecutive time. Bineesh, whose membership was frozen in 2020 following his arrest by the ED, was fully acquitted in 2023. The party’s decision to distance itself from the son of the late Kodiyeri Balakrishnan sparked heated debates in the recent CPM Thiruvananthapuram district committee meeting.

WhatsApp Channel Banner

Latest updates

ദില്ലിയിൽ നാടകീയ നീക്കങ്ങൾ; പ്രതിപക്ഷത്തിന്റെ ‘സ്മൃതിയാത്ര’ തടഞ്ഞ് പൊലീസ്,...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ ‘സ്മൃതിയാത്ര’യ്ക്കിടെ ദില്ലിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി (Rahul Gandhi Gandhi Smriti March)....

ജന്തർ മന്തറിന് ചുറ്റും മൊബൈൽ ഇന്റർനെറ്റ് നിർത്തിവെച്ചു; അർധരാത്രിവരെ...

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് സിജെപി നേതൃത്വത്തിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജന്തർ മന്തറിന് ചുറ്റുമുള്ള 1.5 കിലോമീറ്റർ പരിധിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം അർധരാത്രിവരെ താൽക്കാലികമായി നിർത്തിവെച്ചു (Jantar Mantar...

ഹൂത്തി ആക്രമണവും ശക്തമായി; സൗദി കപ്പലുകൾ ലക്ഷ്യം, പശ്ചിമേഷ്യൻ...

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനിടെ യെമനിലെ ഹൂത്തി സായുധസംഘവും ആക്രമണം ശക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെ രണ്ട് ചരക്കുകപ്പലുകൾ ഉൾപ്പെടെ കപ്പലുകൾ ആക്രമിച്ചതായി ഹൂത്തികൾ അവകാശപ്പെട്ടു...

ഡൽഹിയിൽ രാഷ്ട്രീയ നാടകീയത; ഗാന്ധി സ്മൃതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം ദേശീയ രാഷ്ട്രീയത്തെയും ചൂടുപിടിപ്പിക്കുന്നതിനിടെ ഡൽഹിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി (Rahul...

‘യുവജനങ്ങൾ രാജ്യത്തിന്റെ യഥാർഥ സമ്പത്ത്; അവരുടെ ശബ്ദം കേൾക്കണം’;...

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി നടൻ മമ്മൂട്ടി (Mammootty on...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....