HomeKeralaKSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ ബാധ്യത 112 കോടി...

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ ബാധ്യത 112 കോടി വരെ: ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി | KSRTC free travel for women

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയുടെ റിപ്പോർട്ട് പുറത്ത്. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം കണക്കാക്കിയുള്ള 3 മാസത്തെ റിപ്പോർട്ടാണ് ഗതാഗത സെക്രട്ടറിക്ക് കൈമാറിയത്.(KSRTC free travel for women, Financial Impact Report submitted)

പദ്ധതി ഏത് രീതിയിൽ നടപ്പാക്കണം എന്നതിനെ ആശ്രയിച്ച് 57 കോടി മുതൽ 112 കോടി രൂപ വരെയാണ് പ്രതിമാസ നഷ്ടം കണക്കാക്കുന്നത്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസ നഷ്ടം 57 കോടി രൂപയായിരിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ ഇത് 65 കോടി രൂപയാകും. ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആനുകൂല്യം നൽകിയാൽ പ്രതിമാസം 90 കോടി രൂപയുടെ നഷ്ടമുണ്ടാകും.

കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസ ബാധ്യത 112 കോടി രൂപയാകും. സംസ്ഥാനത്ത് പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുന്നതെന്നാണ് ഏകദേശ കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കെ.എസ്.ആർ.ടി.സി അടുത്തിടെ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം ആരംഭിച്ചിരുന്നു.

നിലവിൽ കർണാടകയിൽ എ.സി, സ്ലീപ്പർ ബസുകൾ ഒഴിവാക്കിയും, തമിഴ്‌നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രവുമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ പദ്ധതി നടപ്പാക്കുമ്പോൾ ഏതെല്ലാം ബസുകളിൽ ഇത് ലഭ്യമാക്കണം, എത്ര ദൂരം വരെ സൌജന്യയാത്ര അനുവദിക്കണം എന്ന കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്കുള്ള യാത്രകൾക്ക് സൗജന്യമുണ്ടോ, പ്രത്യേക പ്രായപരിധി നിശ്ചയിക്കണമോ തുടങ്ങിയ കാര്യങ്ങളും ചർച്ചയിലാണ്. പ്രത്യേക കാർഡുകളോ പ്രായപരിതിയോ ഇല്ലാതെ മുഴുവൻ സ്ത്രീകൾക്കും ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ യാത്ര സൗജന്യമാക്കാനാണ് പ്രാഥമിക ആലോചന. പദ്ധതിയുടെ മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായി ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Story Summary

KSRTC has submitted a financial report to the Transport Secretary detailing the expected monthly revenue loss of up to ₹112 crore if free travel for women is implemented across all buses from June 15. Transport Minister C P John has called a meeting with officials to decide on the budget, bus categories, and distance limits for the scheme.

WhatsApp Channel Banner

Latest updates

ജനറിക് മരുന്നുകൾക്ക് 200% വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ...

വാഷിംഗ്ടൺ: വിദേശത്ത് നിന്നുള്ള ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഭാവിയിൽ വൻ നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2028 ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി നികുതി വർദ്ധിപ്പിച്ച് അമേരിക്കയ്ക്കുള്ളിൽത്തന്നെ മരുന്ന് ഉത്പാദനം...

‘US – ഇറാൻ യുദ്ധത്തിന് ഇതുവരെ 37.5 ബില്യൺ ഡോളർ...

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങൾക്ക് ഇതുവരെ 3,750 കോടി ഡോളർ (37.5 ബില്യൺ ഡോളർ) ചെലവായതായി യു.എസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്. ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട അധിക ഫണ്ടിനെക്കുറിച്ച് വിശദീകരിക്കാൻ...

സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് JP നദ്ദയും ജിതേന്ദ്ര...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും പി.എം.ഒ സഹമന്ത്രി...

പാലാ മുനിസിപ്പാലിറ്റിയിലെ വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി കടുപ്പിക്കാൻ...

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനുള്ള നിയമപരമായ നടപടികളിലേക്ക് നീങ്ങാനാണ്...

‘രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’: വിമർശനവുമായി ധർമ്മേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യത്തെ വിദ്യാർത്ഥികളെ രാഷ്ട്രീയ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...