Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala
HomeKerala'പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിലാകട്ടെ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന': UDFനെതിരെ CPI മുഖപത്രം...

‘പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിലാകട്ടെ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന’: UDFനെതിരെ CPI മുഖപത്രം | Deshabhimani Editorial

🎙️ Latest Podcast

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’. ‘പുതുയുഗം’ എന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന മന്ത്രിസഭയിൽ മുൻഗണന ലഭിച്ചത് നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കുമാണെന്ന് ദേശാഭിമാനി തങ്ങളുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.(Deshabhimani Editorial Strongly Criticizes Newly Formed UDF Cabinet For Nepotism And Broken Promises)

മക്കൾ രാഷ്ട്രീയത്തിന്റെ പ്രകടമായ ഉദാഹരണമാണ് പുതിയ ക്യാബിനറ്റ് എന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൻ കെ. മുരളീധരൻ, മുൻ ചീഫ് വിപ്പ് സീതി ഹാജിയുടെ മകൻ പി. കെ. ബഷീർ, മുൻ മന്ത്രി ടി. എം. ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്, മുൻ മന്ത്രി ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോൺ, മുൻ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി. ഇ. അബ്ദുൽ ഗഫൂർ, പാലക്കാട് എം.പി വി. കെ. ശ്രീകണ്ഠന്റെ ഭാര്യ കെ. എ. തുളസി എന്നിവർക്ക് മന്ത്രിസ്ഥാനം നൽകിയതിനെയാണ് പത്രം പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഇതിനുപുറമേ, മുൻ മന്ത്രി പി. ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ ചീഫ് വിപ്പായി നിയമിച്ചതും മക്കൾ രാഷ്ട്രീയത്തിന് തെളിവായി പത്രം നിരത്തുന്നു.

തിരഞ്ഞെടുപ്പിൽ ‘ടീം യു.ഡി.എഫ്’ എന്ന് അവകാശപ്പെട്ടവർ ഭരണം കിട്ടിയതോടെ ഗ്രൂപ്പ് തിരിഞ്ഞുള്ള തർക്കങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും പൂർണ്ണ തൃപ്തിയോടെയല്ല തീരുമാനങ്ങളെടുത്തതെന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ തുറന്നുപറച്ചിൽ ഇതിന് അടിവരയിടുന്നതാണെന്നും എഡിറ്റോറിയൽ പറയുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കെ. സി. വേണുഗോപാൽ തനിക്ക് താല്പര്യമുള്ളവരെ മന്ത്രിമാരാക്കാൻ വ്യഗ്രത കാട്ടിയെന്നും എഡിറ്റോറിയലിൽ ആരോപണമുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിലെ ജനക്കൂട്ടവും സുരക്ഷാ ലംഘനങ്ങളും യു.ഡി.എഫിന്റെ ‘അധികാരത്തിമിർപ്പിന്റെ’ തെളിവാണെന്ന് വിമർശിക്കുന്ന പത്രം, ആദ്യ മന്ത്രിസഭാ യോഗത്തിലെ വാഗ്ദാന ലംഘനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ആശാവർക്കർമാരുടെ വേതനം 21,000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്നവർ 3,000 രൂപ മാത്രം വർദ്ധിപ്പിച്ച് 12,000 രൂപയാക്കി ഒതുക്കി. വിരമിക്കൽ ആനുകൂല്യം 5 ലക്ഷമാക്കുമെന്ന വാഗ്ദാനവും നടപ്പിലാക്കിയില്ല. ഭരണം കിട്ടിയ ശേഷമല്ലേ സാമ്പത്തിക കണക്കുകൾ ലഭ്യമാകൂ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ പരിഹസിച്ച ദേശാഭിമാനി, ഒന്നും പഠിക്കാതെയാണോ യു.ഡി.എഫ് ജനങ്ങൾക്ക് മുൻപ് ഉറപ്പുകൾ നൽകിയതെന്നും ചോദിക്കുന്നു.

Story Summary

The Deshabhimani editorial has strongly criticized the newly sworn-in UDF cabinet, labeling it a reflection of nepotism and dynasty politics. The mouthpiece pointed out that key ministerial berths and portfolios were distributed to the children and relatives of senior Congress and league leaders while neglecting poll promises like the pay hike for ASHA workers.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.