തിരുവനന്തപുരം: കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കെ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിൽ പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗത്തിന് എതിർപ്പെന്ന് വിവരം. അടിയന്തര ഓൺലൈൻ പി.ബി യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയത്.(Pinarayi Vijayan Kerala opposition leader despite CPM politburo opposition)
അഞ്ച് പി.ബി അംഗങ്ങൾ പിണറായി വീണ്ടും അധികാര സ്ഥാനത്തേക്ക് വരുന്നതിനെ ശക്തമായി എതിർത്തതായാണ് വിവരം. പ്രായപരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തുന്ന പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതാവായി കൊണ്ടുവരുന്നതിനെ നേതാക്കൾ എതിർത്തെന്നാണ് സൂചന. എന്നാൽ ഈ എതിർപ്പുകളെല്ലാം തള്ളിക്കൊണ്ട്, കേരള ഘടകത്തിന്റെ ശക്തമായ പിന്തുണയാണ് പിണറായി വിജയന് തുണയായത്.
Story Summary
The CPM Politburo approved Pinarayi Vijayan as the Leader of the Opposition in Kerala, overriding strong objections from at least five PB members, including Ashok Dhawale and Viju Krishnan, during an online meeting. The opposing faction argued that after the LDF’s severe defeat due to anti-incumbency, appointing Vijayan—who only received a central committee age exemption as Chief Minister—to another power position is organizationally inappropriate. However, the Kerala state leadership’s absolute backing sealed his appointment.

