HomeKeralaതിരുവഞ്ചൂർ ക്യാബിനറ്റിലേക്ക്?: ചാണ്ടി ഉമ്മൻ്റെ സാധ്യതകൾ മങ്ങുന്നു, UDF മന്ത്രിപ്പട്ടിക സംബന്ധിച്ച്...

തിരുവഞ്ചൂർ ക്യാബിനറ്റിലേക്ക്?: ചാണ്ടി ഉമ്മൻ്റെ സാധ്യതകൾ മങ്ങുന്നു, UDF മന്ത്രിപ്പട്ടിക സംബന്ധിച്ച് നാടകീയത | Kerala UDF Cabinet

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ, കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിൽ അന്ത്യനിമിഷങ്ങളിൽ വൻ അഴിച്ചുപണിയെന്ന് സൂചന. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കും. പാർട്ടി എന്ത് ചുമതല നൽകിയാലും അനുസരിക്കുമെന്ന് തിരുവഞ്ചൂർ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.(Kerala UDF Cabinet, Thiruvanchoor Radhakrishnan in UDF cabinet )

ഇതോടെ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാന സാധ്യതകൾക്ക് മങ്ങലേറ്റു. അതേസമയം, തിരുവഞ്ചൂരിന് ഏത് വകുപ്പായിരിക്കും നൽകുക എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വി.ടി. ബൽറാം പുതിയ നിയമസഭാ സ്പീക്കറായേക്കുമെന്നാണ് സൂചന. മന്ത്രിസ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തിരക്കിട്ട കൂടിയാലോചനകളും സമ്മർദ്ദ തന്ത്രങ്ങളും തുടരുകയാണ്.

തനിക്ക് പുറമെ തന്റെ വിശ്വസ്തരായ ചിലരെക്കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തിൽ രമേശ് ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാന ചർച്ചകൾ തുടരുമ്പോഴും ചടങ്ങ് അങ്ങേയറ്റം ഗംഭീരമാക്കാനാണ് യു.ഡി.എഫ് തീരുമാനം.

Story Summary

Ahead of the UDF government’s swearing-in ceremony tomorrow, the Congress ministerial list is undergoing major changes, with Thiruvanchoor Radhakrishnan likely joining the cabinet, effectively dimming Chandy Oommen’s prospects. While VT Balram is tipped to be Speaker, IUML finalized its ministers, including PK Kunhalikutty, KM Shaji, and VE Abdul Gafoor. Meanwhile, the Central Stadium venue has been expanded to accommodate 50,000 people.

Clickable Info Box

Latest updates

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...