HomeKeralaUDF സർക്കാരിൻ്റെ സത്യപ്രതിജ്ഞ: തലസ്ഥാനത്ത് നാളെ ഗതാഗത നിയന്ത്രണം; സെൻട്രൽ സ്റ്റേഡിയത്തിലെ...

UDF സർക്കാരിൻ്റെ സത്യപ്രതിജ്ഞ: തലസ്ഥാനത്ത് നാളെ ഗതാഗത നിയന്ത്രണം; സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന ഗേറ്റിലൂടെ VIP എൻട്രി മാത്രം, കനത്ത സുരക്ഷ | UDF cabinet swearing in

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ രാവിലെ 7 മണി മുതൽ കടുത്ത ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. 4 മണി വരെ നഗരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് രാവിലെ 8 മണി മുതൽ ആളുകളെ കടത്തിവിടും. 9 മണിയോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകളും സമീപത്തെ റോഡുകളും പൂർണ്ണമായി അടയ്ക്കും.(UDF cabinet swearing in, Traffic restrictions in Thiruvananthapuram )

സെൻട്രൽ സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. നാല് ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. പ്രധാന ഗേറ്റിലൂടെ വി.ഐ.പി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. പ്രവേശനത്തിന് ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും; അതിനുശേഷമേ മറ്റുള്ളവരെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടുകയുള്ളൂ. വിവിധ ജില്ലകളിൽ നിന്നും ചടങ്ങിനെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പുതിയ മന്ത്രിമാർ ഔദ്യോഗികമായി ലോക്ഭവനിലേക്ക് പോകും.

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല എന്നാണ് സൂചന. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയാത്ത പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം കാണുന്നതിനായി നഗരത്തിലെ ആറ് പ്രമുഖ കേന്ദ്രങ്ങളിൽ വിപുലമായ എൽ.ഇ.ഡി വാളുകൾ ക്രമീകരിക്കും.

Story Summary

The Thiruvananthapuram city police have announced strict traffic and security regulations on Monday, May 18, from 7 AM to 4 PM for the new government’s swearing-in ceremony at Central Stadium. Gates will close at 9 AM, and while Tamil Nadu CM Vijay’s attendance remains unconfirmed, six LED walls will be set up across the city for the public to watch the event live.

WhatsApp Channel Banner

Latest updates

അന്ന് സ്പെയിന്റെ ക്ഷണം നിരസിച്ച മെസ്സി; ഇന്ന് അതേ...

ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോൾ അർജന്റീന നായകൻ ലയണൽ മെസ്സിക്ക് ഈ മത്സരം വൈകാരികമായ ഒന്നാണ്. എന്നാൽ ഫുട്ബോൾ ചരിത്രം മാറ്റിമറിച്ചേക്കാമായിരുന്ന ഒരു വഴിത്തിരിവ് മെസ്സിയുടെ കരിയറിന്റെ...

‘KSUവിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കും, മുഖ്യമന്ത്രി മുൻകയ്യെടുക്കുമെന്നാണ് പ്രതീക്ഷ’: ആഭ്യന്തര...

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യുവിന് എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കാൻ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അഭിപ്രായം പറയുന്നതിന്...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: പവന് ഇന്ന് കൂടിയത്...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 560 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,05,080 രൂപയായി ഉയർന്നു.(Kerala Gold...

ഹോർമുസിൽ ടാങ്കറുകൾ പൊട്ടിത്തെറിച്ചെന്ന ഇറാൻ വാദം തള്ളി യുഎസ്...

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് എണ്ണ ടാങ്കറുകൾ ഖനിയിൽ തട്ടി പൊട്ടിത്തെറിച്ചെന്ന ഇറാൻ വിപ്ലവ ഗാർഡ് സേനയുടെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി (Hormuz Tanker Explosion Claim). ഈ വാർത്ത...

‘ചോദ്യങ്ങൾ വാളുപോലെ ഇപ്പോഴും തൂങ്ങിയാടുന്നുണ്ട്, ആ തലയ്ക്ക് മുകളിൽ!’:...

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയത് സംബന്ധിച്ച ആരോപണത്തിൽ പുതിയ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഈ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന ചോദ്യത്തിന്...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...