തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വി.ഡി. സതീശന് ആശംസകളുമായി അഖിൽ മാരാർ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത് (Akhil Marar on VD Satheesan). സതീശന് ഹൃദയപൂർവ്വം ആശംസകൾ നേരുന്നതിനൊപ്പം, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം കുറിച്ചു.
അഖിൽ മാരാരുടെ വാക്കുകൾ:
“മുഖ്യമന്ത്രിയായ വി.ഡി. സതീശന് ഹൃദയത്തിൽ നിന്നും ആശംസകൾ.. ജനങ്ങളോട് പറഞ്ഞ വാക്കുകൾ പാലിച്ചില്ലെങ്കിൽ പിണറായി വിജയനെ എതിർത്തതിന്റെ പത്തിരട്ടി അങ്ങയെ എതിർക്കാൻ ഞാനും മുന്നിൽ ഉണ്ടാവും.. പറഞ്ഞ വാക്കുകൾ പാലിച്ചു ജനങ്ങളോട് നീതി പുലർത്തണം എന്നൊരു അപേക്ഷ മാത്രം.”
പത്ത് ദിവസം നീണ്ട നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. എന്നാൽ ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും എം.എൽ.എമാരുടെ പിന്തുണയും വി.ഡി. സതീശന് അനുകൂലമായി. ഹൈക്കമാൻഡ് പ്രതിനിധികൾ തിരുവനന്തപുരത്തെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനമുണ്ടായത്.
തിങ്കളാഴ്ചയാണ് വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കുമെന്നും വകുപ്പുകൾ എങ്ങനെയൊക്കെ വിഭജിക്കുമെന്നുമുള്ള ആകാംക്ഷയിലാണ് ഇപ്പോൾ രാഷ്ട്രീയ കേരളം.
Summary: Akhil Marar congratulated newly announced Kerala CM V.D. Satheesan but warned that if he fails to keep his promises to the people, he will face opposition ten times stronger than what Pinarayi Vijayan experienced. The announcement of Satheesan’s chief ministership came after 10 days of political uncertainty within the Congress party.

