Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKerala'കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ': VD സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ...

‘കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’: VD സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Welcomes VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഈ വിജയം പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ സമർപ്പണത്തിന് ലഭിച്ച അംഗീകാരമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.(Rahul Mamkootathil Welcomes VD Satheesan As Kerala’s 13th Chief Minister)

കഴിഞ്ഞ പത്ത് വർഷം തെരുവുകളിൽ സമരം ചെയ്തവർ, മർദ്ദനമേറ്റവർ, ജയിലിലടക്കപ്പെട്ടവർ, വീടുവീടാന്തരം കയറി വോട്ട് അഭ്യർത്ഥിച്ച സാധാരണ പ്രവർത്തകർ എന്നിവരുടെ വിയർപ്പിന്റെ ഫലമാണ് ഈ ഉജ്ജ്വല വിജയം. പ്രവർത്തകരുടെ പ്രതീക്ഷയും പരിശ്രമവും ഇന്ന് ജനങ്ങളുടെ സർക്കാരായി മാറിയിരിക്കുന്നു.

ആ സർക്കാരിനെ നയിക്കാൻ വി.ഡി. സതീശനെ നിയോഗിച്ച ഹൈക്കമാൻഡ് തീരുമാനം ഉചിതമാണ്. ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Summary 

Former Palakkad MLA and youth leader Rahul Mamkootathil welcomed the appointment of V.D. Satheesan as the 13th Chief Minister of Kerala. In a moving social media post, Rahul attributed the UDF’s victory to the decade-long struggle and sacrifices of ordinary party workers and expressed confidence that Satheesan’s leadership will fulfill the aspirations of the people.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.