മലപ്പുറം: യുഡിഎഫ് വലിയ വിജയം നേടിയിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വം വൈകുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രഖ്യാപനം അടിയന്തരമായി ഉണ്ടാകണമെന്നും ലീഗ് ആവശ്യപ്പെട്ടു.(Muslim League Expresses Dissatisfaction Over Congress Delay in Kerala CM Announcement)
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ചു. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനത്തിനായി ലീഗ് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ യുഡിഎഫ് യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും. സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന കാര്യം ഉദ്യോഗസ്ഥർക്ക് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം മാത്രം പാർട്ടി യോഗം ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ അടിയന്തരമായി യോഗം ചേരാൻ ലീഗ് നിർബന്ധിതരായി.
Story Summary
The Muslim League has expressed strong dissatisfaction over the Congress party’s delay in announcing the new Kerala Chief Minister, with senior leader P.K. Kunhalikutty calling the delay irresponsible. Despite the UDF’s landslide victory, ongoing internal factionalism within Congress is fueling the uncertainty, prompting the League to demand an immediate decision.

