തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala Rain Alert May 2026). ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
മേയ് 14: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്.
മേയ് 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
മേയ് 16: തൃശൂർ, പാലക്കാട്, മലപ്പുറം.
മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്പെടും. കൂടാതെ തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഈ ആഴ്ച അവസാനത്തോടെ ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യതയുണ്ട്.
‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത്, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള ഭാഗങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ട്. എന്നാൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.
മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
News Summary: The IMD has issued a heavy rainfall warning for Kerala for the next five days, starting Tuesday. Yellow alerts have been announced for several districts, including Malappuram, Kozhikode, and Palakkad, between May 14 and 16. A low-pressure area in the Bay of Bengal and a cyclonic circulation over South Karnataka are the primary drivers. Additionally, the Southwest Monsoon is expected to reach the Andaman region by the weekend. Coastal residents are warned of possible sea incursions due to the ‘Kallakkadal’ phenomenon, though fishing remains permitted for now.

