കൊച്ചി: 280 യാത്രക്കാരുമായി അബുദാബിയിലേക്ക് പറക്കാനിരുന്ന എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ തീപിടുത്തം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടെത്തിയതിനെത്തുടർന്ന് യാത്ര റദ്ദാക്കി. വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.(Etihad Airways Flight To Abu Dhabi Fire On Left Wing Safety Evacuation)
വിമാനം റൺവേയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി ടേക്ക് ഓഫിന് തയ്യാറെടുക്കവെയാണ് ചിറകിൽ നിന്ന് തീ ഉയരുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവർ വിമാനത്താവളത്തിലെ എമർജൻസി വിഭാഗത്തെ വിവരം അറിയിച്ചു.
എയർപോർട്ട് ഫയർ സർവീസ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
Story Summary
An Abu Dhabi-bound Etihad Airways flight with 280 passengers was grounded on Tuesday after a fire was detected in its left wing just before takeoff. All passengers were safely evacuated, and no injuries were reported.

