മുംബൈ: ബോളിവുഡ് താരം മൗനി റോയിയും ഭർത്താവും വ്യവസായിയുമായ സൂരജ് നമ്പ്യാരും തമ്മിൽ വേർപിരിയുന്നതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹം (Mouni Roy Divorce Rumors). ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതാണ് ആരാധകർക്കിടയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. 2022 ജനുവരിയിൽ വിവാഹിതരായ ഇവർ നാലാം വിവാഹവാർഷികത്തിലേക്ക് കടക്കാനിരിക്കെയാണ് ഈ വാർത്തകൾ പുറത്തുവരുന്നത്.
ഇരുവരും പരസ്പരം ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത് അവസാനിപ്പിച്ചെങ്കിലും പ്രൊഫൈലുകളിൽ നിന്ന് വിവാഹചിത്രങ്ങളോ പഴയ പോസ്റ്റുകളോ നീക്കം ചെയ്തിട്ടില്ല. സൂരജ് നമ്പ്യാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഇരുവരും തമ്മിൽ എന്താണ് പ്രശ്നമെന്ന ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വിവാദങ്ങളോട് മൗനിയോ സൂരജോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബംഗളൂരു സ്വദേശിയും ദുബായിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറുമായ സൂരജും മൗനിയും ഗോവയിൽ വെച്ചാണ് വിവാഹിതരായത്. മലയാളി-ബംഗാളി ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.
ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ‘ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ’ എന്ന ചിത്രമാണ് മൗനിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. വരുൺ ധവാൻ, പൂജ ഹെഗ്‌ഡെ, മൃണാൽ താക്കൂർ എന്നിവർക്കൊപ്പം പ്രധാന വേഷത്തിൽ മൗനിയും എത്തുന്നു. ചിത്രം ജൂൺ 5-ന് തിയേറ്ററുകളിൽ എത്തും.
Summary: Rumors of a separation between actor Mouni Roy and her husband Suraj Nambiar have surfaced after fans noticed the couple unfollowed each other on Instagram. Despite the social media activity, their wedding photos remain on their respective profiles. The couple, who married in January 2022, has not yet responded to the speculation.

