Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeNationalചെന്നൈയിൽ 280 യാത്രക്കാരുമായി പറക്കാനിരുന്ന എത്തിഹാദ് വിമാനത്തിൻ്റെ ചിറകിൽ തീപിടുത്തം: ടേക്ക്...

ചെന്നൈയിൽ 280 യാത്രക്കാരുമായി പറക്കാനിരുന്ന എത്തിഹാദ് വിമാനത്തിൻ്റെ ചിറകിൽ തീപിടുത്തം: ടേക്ക് ഓഫ് റദ്ദാക്കി | Etihad Airways Flight

🎙️ Latest Podcast

കൊച്ചി: 280 യാത്രക്കാരുമായി അബുദാബിയിലേക്ക് പറക്കാനിരുന്ന എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ തീപിടുത്തം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടെത്തിയതിനെത്തുടർന്ന് യാത്ര റദ്ദാക്കി. വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.(Etihad Airways Flight To Abu Dhabi Fire On Left Wing Safety Evacuation)

വിമാനം റൺവേയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി ടേക്ക് ഓഫിന് തയ്യാറെടുക്കവെയാണ് ചിറകിൽ നിന്ന് തീ ഉയരുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവർ വിമാനത്താവളത്തിലെ എമർജൻസി വിഭാഗത്തെ വിവരം അറിയിച്ചു.

എയർപോർട്ട് ഫയർ സർവീസ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Story Summary

An Abu Dhabi-bound Etihad Airways flight with 280 passengers was grounded on Tuesday after a fire was detected in its left wing just before takeoff. All passengers were safely evacuated, and no injuries were reported.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.