കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷ നിലനിൽക്കെ, കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായ അധികാര സമവാക്യങ്ങൾ രൂപപ്പെടുന്നു. കെ. സുധാകരൻ പക്ഷവും കെ.സി. വേണുഗോപാൽ പക്ഷവും തമ്മിലുള്ള ലയന ചർച്ചകൾ ജില്ലയിൽ സജീവമായിരിക്കുകയാണ്.(Kannur Congress Factions To Merge As KC Venugopal Leads CM Race)
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുധാകരൻ പരസ്യമായി പിന്തുണച്ചതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും ഒന്നിച്ചുനീങ്ങാൻ തീരുമാനിച്ചത്. ജില്ലയിലെ ഇരു വിഭാഗം നേതാക്കളെയും പങ്കെടുപ്പിച്ച് കെ. സുധാകരന്റെ വീട്ടിൽ സംയുക്ത യോഗം ചേരാൻ നീക്കമുണ്ട്. ലയന ചർച്ചകളുമായി മുന്നോട്ട് പോകാനാണ് നേതാക്കളുടെ തീരുമാനം.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിലാണ്. രാഹുൽ ഗാന്ധിക്കും തനിക്കും കെ.സി. വേണുഗോപാലുമായുള്ള വ്യക്തിപരമായ ബന്ധം തീരുമാനത്തെ ബാധിക്കാതിരിക്കാൻ സോണിയ ഗാന്ധി തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന നിലപാടിലാണ് മല്ലികാർജുൻ ഖർഗെ.
Story Summary
In a significant political shift, the K Sudhakaran and KC Venugopal factions in Kannur are moving towards a merger as Venugopal emerges as the frontrunner for the Kerala CM post. While the High Command awaits Sonia Gandhi’s final decision, reports suggest Venugopal enjoys the support of over 50 MLAs.

