Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeNational'പ്രധാനമന്ത്രിയുടെ കഴിവുകേടിൻ്റെ തെളിവ്': മോദിയുടെ നിർദേശങ്ങൾക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി |...

‘പ്രധാനമന്ത്രിയുടെ കഴിവുകേടിൻ്റെ തെളിവ്’: മോദിയുടെ നിർദേശങ്ങൾക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി | Rahul Gandhi Criticizes PM Modi

🎙️ Latest Podcast

ന്യൂഡൽഹി: ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവെക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Rahul Gandhi Criticizes PM Modi Suggestions On Fuel And Gold Restraint)

ജനങ്ങൾക്ക് എന്ത് വാങ്ങണം, എവിടെ പോകണം എന്നൊക്കെ ഉപദേശം നൽകുന്നത് സ്വന്തം വീഴ്ചകൾ മറയ്ക്കാനാണ്, രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി മുന്നോട്ടുവെച്ച ‘സ്വയം നിയന്ത്രണ’ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് വിവിധ മന്ത്രാലയങ്ങൾ ഉടൻ ചർച്ച നടത്തും. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുക, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശയാത്രകൾ മാറ്റിവെക്കുക തുടങ്ങിയ കാര്യങ്ങളിൽ വിപുലമായ ബോധവൽക്കരണത്തിന് സർക്കാർ ഒരുങ്ങുകയാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ നിർദ്ദേശങ്ങൾ ഉടൻ ഔദ്യോഗികമായി ഏറ്റെടുക്കും. നിലവിൽ ലോക്ക്ഡൗൺ പോലുള്ള കടുത്ത നടപടികൾ ആലോചനയിലില്ലെങ്കിലും സ്വയം നിയന്ത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണ് കേന്ദ്ര നീക്കം.

Story Summary

Rahul Gandhi slammed PM Narendra Modi’s call for self-restraint, calling it a cover-up for the government’s failures and an attempt to shift responsibility onto citizens. Meanwhile, central ministries are preparing to implement the PM’s suggestions on reducing fuel consumption and promoting work-from-home measures.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.