തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം സംസ്ഥാന ഘടകം. നിർണ്ണായക പി.ബി യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഭരണപരാജയങ്ങളെക്കുറിച്ച് കാര്യമായ പരാമർശങ്ങളില്ല. പകരം, ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചതും വിമതരുടെ വഞ്ചനയുമാണ് തിരിച്ചടിക്ക് കാരണമായതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.(CPM Election Review Report Blames Rebels And Minority Shift For Defeat)
പാർട്ടിയുടെ ഉറച്ച കോട്ടകളിൽ പോലും പരാജയം രുചിക്കേണ്ടി വന്നത് ആസൂത്രിതമായ നീക്കങ്ങൾ മൂലമാണെന്ന് പാർട്ടി കരുതുന്നു. വിമതർ ഓരോ മണ്ഡലത്തിലും നടത്തിയ നീക്കങ്ങൾ തിരിച്ചടിയായി. എന്നാൽ പാർട്ടി വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോർന്നിട്ടില്ലെന്ന വാദത്തിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിൽക്കുകയാണ്.
ബംഗാൾ ഘടകത്തിന്റെ വിലയിരുത്തലിൽ, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ ബി.ജെ.പിക്ക് സാധിച്ചുവെന്ന് സമ്മതിക്കുന്നുണ്ട്. ബി.ജെ.പിയുടെ വിജയത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടെങ്കിലും വരും കാലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ബംഗാൾ നേതൃത്വം പ്രകടിപ്പിക്കുന്നത്.
അതിനിടെ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരി മാത്രമായിരുന്നു പിണറായി വിജയന്റെ മറുപടി. പ്രതിപക്ഷ നേതാവായി അദ്ദേഹം സഭയിലെത്തുമോ അതോ പുതിയൊരാൾക്ക് വഴിമാറുമോ എന്ന കാര്യത്തിൽ പാർട്ടിയിൽ ചർച്ചകൾ തുടരുകയാണ്. നേതാക്കളുടെ പിന്തുണ പിണറായിക്ക് ഉണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇത്തവണ നിർണ്ണായകമാകും.
Story Summary
The CPM state leadership’s election review report attributes the recent defeat to minority vote shifts and betrayal by rebels rather than anti-incumbency. Meanwhile, Pinarayi Vijayan remained silent with a smile when asked about taking up the Opposition Leader role during the ongoing Politburo meeting in Delhi.

