HomeKeralaകേരളത്തിൽ വേനൽമഴ കനക്കുന്നു: ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, ന്യൂനമർദ്ദ...

കേരളത്തിൽ വേനൽമഴ കനക്കുന്നു: ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, ന്യൂനമർദ്ദ സാധ്യത | Kerala Summer Rain

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Kerala Summer Rain, Kerala Weather Update Heavy Summer Rain And Yellow Alert In Seven Districts)

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇതിനുപുറമെ, നാളെയോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടെ മഴയുടെ തീവ്രത ഇനിയും വർധിച്ചേക്കാം.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Story Summary

Heavy summer rains are expected in Kerala over the next five days due to a cyclonic circulation over the Arabian Sea. A yellow alert has been issued for seven districts today, with a low-pressure area likely to form in the Bay of Bengal by tomorrow.

Clickable Info Box