തിരുവനന്തപുരം: കഴക്കൂട്ടത്ത് 23 വയസ്സുകാരിയെ സ്പായിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിബ്സൺ അറസ്റ്റിലായി (Kazhakoottam Rape Case). കഴക്കൂട്ടം കൽപ്പന ബ്രാഞ്ച് സെക്രട്ടറിയാണ് റിബ്സൺ. സംഭവത്തിൽ സ്പായിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്പായിലെ ജീവനക്കാരിയായ യുവതി ആലപ്പുഴ സ്വദേശിനിയായ ഇരയെ തിരുവനന്തപുരത്തെത്തിച്ചത്. തുടർന്ന് ഇവരെ കഴക്കൂട്ടത്തെ ഒരു സ്പായിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് റിബ്സണെ സ്പായിലേക്ക് വിളിച്ചുവരുത്തി. സ്പായിലെത്തിയ റിബ്സൺ യുവതിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
യുവതിയുടെ പരാതിയെത്തുടർന്ന് കഴക്കൂട്ടം പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. റിബ്സണെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടി നേതാവ് തന്നെ ഇത്തരം ക്രൂരകൃത്യത്തിൽ ഉൾപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Story Summary: Ribson, a CPM branch secretary in Kazhakoottam, has been arrested for the brutal rape of a 23-year-old woman at a local spa. The victim was brought to Thiruvananthapuram from Alappuzha under the pretext of a job offer. Ribson has been remanded by the court, and an employee of the spa has also been taken into custody.

