HomeKeralaചിറ്റാറിലെ യുവാവിൻ്റെ മരണം: കസ്റ്റഡിയിലുള്ള 3 പേർക്കെതിരെ കേസെടുത്തു, നാടൻ തോക്കടക്കം...

ചിറ്റാറിലെ യുവാവിൻ്റെ മരണം: കസ്റ്റഡിയിലുള്ള 3 പേർക്കെതിരെ കേസെടുത്തു, നാടൻ തോക്കടക്കം ആയുധങ്ങൾ പിടിച്ചെടുത്തു | Chittar Sandeep death

പത്തനംതിട്ട: ചിറ്റാറിൽ സന്ദീപ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള മൂന്നുപേർക്കെതിരെ പൊലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തു. ഇവർ നായാട്ട് സംഘത്തിൽപ്പെട്ടവരാണെന്നാണ് പ്രാഥമിക നിഗമനം.(Chittar Sandeep death investigation Pathanamthitta police)

പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്ന് നാടൻ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. സന്ദീപിന്റെ മരണത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ സന്ദീപിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുപ്പത്തിലായിരുന്ന യുവതിയെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നുവെന്ന് പറഞ്ഞാണ് സന്ദീപ് വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സന്ദീപിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.

Story Summary

Police have registered a case under the Arms Act against three individuals in connection with the mysterious death of Sandeep in Chittar, Pathanamthitta, after weapons were recovered from their vehicle. While the victim’s family alleges that the relatives of a woman he was close to assaulted him.

WhatsApp Channel Banner

Latest updates

‘സോറി പപ്പാ, ഞാൻ ശ്രമിച്ചു…’: സർക്കാർ ജോലി ലഭിക്കാത്തതിൽ...

കാൺപൂർ: കഠിനമായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ കഴിയാത്തതിൽ മനംനൊന്ത് 23-കാരനായ ബി.ടെക് ഗോൾഡ് മെഡലിസ്റ്റ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ്...

‘വിഎസിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ വാർത്തകൾ, വാരാന്തപ്പതിപ്പ്...

തിരുവനന്തപുരം: സി പി എം  മുഖപത്രത്തിന്റെ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന പ്രചാരണങ്ങൾക്കെതിരെ വിശദീകരണവുമായി റെസിഡന്റ് എഡിറ്റർ കൂടിയായ എം. സ്വരാജ്. സാങ്കേതികത്തകരാർ കാരണം അച്ചടി പൂർത്തിയാകാത്തതാണ് വാരാന്തപ്പതിപ്പ് മുടങ്ങാൻ കാരണമെന്നും, ഇതുമായി...

ജയിലിൽ റിമാൻഡ് പ്രതി ടോയ്‌ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യയ്ക്ക്...

ഇടുക്കി: തൊടുപുഴ മുട്ടം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്.(NDPS Remand Prisoner Attempts...

‘K കരുണാകരൻ്റെ ഫോട്ടോ വച്ച വീടുകളിൽ നിന്ന് പൊതിച്ചോറ്...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സംഘടനകളുടെ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എ.എ. റഹീം എം.പി. മനുഷ്യരായ ആർക്കും പൊതിച്ചോറ് പദ്ധതിയെ...

‘ഓപ്പറേഷൻ തൂഫാൻ’: കൊണ്ടോട്ടി എംഡിഎംഎ കടത്ത് കേസിൽ ലഹരിമാഫിയ...

റിപ്പോർട്ട് : അൻവർ ഷരീഫ്  കൊണ്ടോട്ടി: മലപ്പുറം ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' (Operation toofan malappuram) ഭാഗമായി കൊണ്ടോട്ടിയിൽ എംഡിഎംഎ (MDMA) പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിന്തൽമണ്ണ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...